8 Oct 2025 4:32 PM IST
Summary
വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സ് മുന്നിലെന്ന് കണക്കുകള്‍
സെപ്റ്റംബറില്‍ ഇലക്ട്രിക് കാര്‍ റീട്ടെയില്‍ വില്‍പ്പന ഇരട്ടിയായി വര്‍ദ്ധിച്ചു. 6,216 യൂണിറ്റുകളുടെ രജിസ്‌ട്രേഷനുമായി ടാറ്റ മോട്ടോഴ്സ് മുന്നിലാണെന്ന് ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ പങ്കിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം മൊത്തം ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പ്പന 15,329 യൂണിറ്റായാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 6,191 യൂണിറ്റായിരുന്നു.
ടാറ്റ മോട്ടോഴ്സ് 6,216 യൂണിറ്റുകള്‍ റീട്ടെയില്‍ വില്‍പ്പന നടത്തി. 2024 സെപ്റ്റംബറില്‍ ഇത് 3,833 യൂണിറ്റായിരുന്നു, ഇത് 62 ശതമാനം വര്‍ധനവാണ്.
കഴിഞ്ഞ മാസം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ 3,912 യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,021 യൂണിറ്റുകളായിരുന്നു, ഇത് മൂന്നിരട്ടിയിലധികം വര്‍ധനവാണ്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഈ കാലയളവില്‍ 3,243 യൂണിറ്റുകള്‍ വിറ്റഴിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 475 യൂണിറ്റായിരുന്നു.
തൊട്ടുപിന്നാലെ 547 യൂണിറ്റുകളുമായി ബിവൈഡി ഇന്ത്യ എത്തി. കിയ ഇന്ത്യ വിറ്റഴിച്ചത് 506 യൂണിറ്റുകളാണ്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 349 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. 10 യൂണിറ്റുകളുമായി ബിഎംഡബ്ല്യു ഇന്ത്യ; 97 യൂണിറ്റുകളുമായി മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എന്നിവയും പട്ടികയിലുണ്ട്.
കഴിഞ്ഞ മാസം 64 യൂണിറ്റുകളുടെ റീട്ടെയില്‍ വില്‍പ്പനയുമായി ടെസ്ല ഇന്ത്യയും രംഗത്തെത്തി. ഇരുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന സെപ്റ്റംബറില്‍ 1,04,220 യൂണിറ്റായി ഉയര്‍ന്നു. 90,549 യൂണിറ്റുകളില്‍ നിന്ന് 15 ശതമാനം വര്‍ധന.
ടിവിഎസ് മോട്ടോര്‍ 22,509 യൂണിറ്റുകളുടെ റീട്ടെയില്‍ വില്‍പ്പനയുമായി മുന്നിലായിരുന്നു. കഴിഞ്ഞ മാസം 19,580 യൂണിറ്റുകളുടെയും 18,141 യൂണിറ്റുകളുടെയും റീട്ടെയില്‍ വില്‍പ്പനയുമായി ബജാജ് ഓട്ടോയും ആതര്‍ എനര്‍ജിയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.