17 Feb 2024 3:28 PM IST
Summary
- 5,543 യൂണിറ്റ് ആയിരുന്നു 2024 ജനുവരിയില്‍ ടൊയോട്ട ഹൈറൈഡറിന്റെ വില്‍പ്പന
- 2024 ജനുവരിയില്‍ ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍, സ്‌കോഡ കുഷാക്ക് എന്നിവയുടെ വില്‍പ്പന കുറഞ്ഞു
- കിയ സെല്‍റ്റോസ് 2024 ജനുവരിയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു
കോംപാക് എസ്‌യുവി സെഗ്മെന്റില്‍ 2024 ജനുവരി മാസം വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് മാരുതി ഗ്രാന്‍ഡ് വിറ്റാര.
2023 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 55 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഗ്രാന്‍ഡ് വിറ്റാര കൈവരിച്ചത്.
കോംപാക് എസ്‌യുവി സെഗ്മെന്റില്‍ മുന്‍നിരക്കാരാണ് ഹ്യുണ്ടായ് ക്രെറ്റയും, മാരുതി ഗ്രാന്‍ഡ് വിറ്റാരയും. ഇൗ രണ്ട് പേരുമാണ് 57 ശതമാനം വിപണി വിഹിതവും സ്വന്തമാക്കിയിരിക്കുന്നത്.
2024 ജനുവരിയില്‍ കോംപാക്റ്റ് എസ്‌യുവി വില്‍പ്പന 9.20 ശതമാനം വര്‍ധിച്ച് 46,724 യൂണിറ്റുകളായി. 2023 ജനുവരിയില്‍ വിറ്റത് 42,789 യൂണിറ്റുകളാണ്.
ഗ്രാന്‍ഡ് വിറ്റാര
മാരുതി സുസുക്കിയുടെ ഗ്രാന്‍ഡ് വിറ്റാര 2024 ജനുവരിയില്‍ വിറ്റത് 13,438 യൂണിറ്റുകളാണ്. 2023 ജനുവരിയില്‍ 8,662 യൂണിറ്റുകളാണു വിറ്റത്. 55.14 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തില്‍ കൈവരിച്ചത്.
ഹ്യുണ്ടായി ക്രെറ്റ
2024 ജനുവരി മാസം വില്‍പ്പനയുടെ കാര്യത്തില്‍ ക്രെറ്റയ്ക്ക് നിരാശയാണ് സമ്മാനിച്ചത്. 13,212 യൂണിറ്റുകളാണു ജനുവരിയിലാണ് വിറ്റത്. എന്നാല്‍ 2023 ജനുവരിയില്‍ 15,037 യൂണിറ്റുകള്‍ വിറ്റിരുന്നു. ഇപ്രാവിശ്യം ജനുവരിയില്‍ 12.14 ശതമാനം ഇടിവ് വില്‍പ്പനയിലുണ്ടായി. അടുത്തിടെ വലിയ മേക്ക്ഓവര്‍ നടത്തിയാണു ക്രെറ്റ വിപണിയിലെത്തിയത്. 2023 ഡിസംബറില്‍ കോംപാക് എസ്‌യുവി വിഭാഗത്തില്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു കിയ സെല്‍റ്റോസ് 2024 ജനുവരിയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.