9 Sept 2025 5:06 PM IST
Summary
കിയയും സ്കോഡയും എംജിയും നിസാനും ഔഡിയും ബിഎംഡബ്ല്യുവും അടക്കം നിരവധി വാഹന നിർമാതാക്കളാണ് കാറുകൾക്ക് വിലക്കുറവ് നൽകിയിരിക്കുന്നത്.
ജിഎസ്‍ടി കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേയ്ക്ക് എത്തിച്ച് കാർ കമ്പനികൾ. കാറുകൾക്ക് ഒരു ലക്ഷം മുതൽ 20 ലക്ഷം വരെ വിലകുറയും
കിയയും സ്കോഡയും എംജിയും നിസാനും ഔഡിയും ബിഎംഡബ്ല്യുവും അടക്കം നിരവധി വാഹന നിർമാതാക്കളാണ് കാറുകൾക്ക് വിലക്കുറവ് നൽകിയിരിക്കുന്നത്.
കിയുടെ എല്ലാ മോഡലുകളുടേയും വില കുറച്ചിട്ടുണ്ട്. ചെറു എസ്‍യുവിയായ സോണറ്റിന്റെ വില 1.64 ലക്ഷം രൂപയും സിറോസിന്റെ വില 1.86 ലക്ഷം രൂപയും കുറച്ചു.
പെട്രോൾ ഡീസൽ മോഡലുകളുടെ വിലയിൽ എംജി കുറവ് വരുത്തിയിട്ടുണ്ട്. ആസ്റ്ററിന്റെ വില 54000 രൂപയും ഹെക്ടറിന്റെ വില 1.49 ലക്ഷം രൂപയും ഗ്ലോസ്റ്റിന്റെ വില 3.04 ലക്ഷം രൂപയും കുറച്ചു. നിസാന്റെ കോംപാക്റ്റ് എസ്‍യുവി മാഗ്‌നൈറ്റിലെ വില 1 ലക്ഷം രൂപ വരെ കുറച്ചു. ഉയർന്ന മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ഇളവ് ലഭിച്ചിരിക്കുന്നത്. സ്കോഡ എസ്‍യുവിയായി കുഷാക്കിന്റെ വിലയിൽ 60000 രൂപ വരെ കുറവു വരുത്തിയിട്ടുണ്ട്. സെഡാനായ സ്ലാവിയയുടെ വില കുറച്ചത് 63000 രൂപ വരെയാണ്. എസ്‍യുവി കോഡിയാക്കിന്റെ വില കുറഞ്ഞത് 3.3 ലക്ഷം രൂപ വരെയും.
ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ആറു മോഡലുകളുടെ വില കുറച്ചു. എ4 ന് 2.64 ലക്ഷം, രൂപയും ക്യൂ 8 ന്7.83 ലക്ഷം രൂപയും കുറയും. ബിഎംഡബ്ല്യു കുറച്ചത് 8.90 ലക്ഷം രൂപ. ലക്സസ് 20.80 ലക്ഷം വരെ കുറച്ചു. എൽഎക്സ് 500ഡി മോഡലിനാണ് 20,80,000 ലക്ഷം വരെ കുറച്ചത്.