1 Nov 2024 9:41 PM IST
Summary
- ഡീലര്‍മാര്‍ക്കുള്ള ആഭ്യന്തര ഡിസ്പാച്ചുകള്‍ 6,57,403 യൂണിറ്റായി ഉയര്‍ന്നു
- കമ്പനിയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് മികച്ച വളര്‍ച്ച രേഖപ്പെടുത്തി
ഹീറോ മോട്ടോകോര്‍പ്പിന്റെ മൊത്ത വില്‍പ്പന ഒക്ടോബറില്‍ 18 ശതമാനം വര്‍ധിച്ച് 6,79,091 യൂണിറ്റായി.
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാവ് 2023 ഒക്ടോബറില്‍ 5,74,930 യൂണിറ്റുകള്‍ വിറ്റു. ഡീലര്‍മാര്‍ക്കുള്ള ആഭ്യന്തര ഡിസ്പാച്ചുകള്‍ 5,59,766 യൂണിറ്റില്‍ നിന്ന് 6,57,403 യൂണിറ്റായി ഉയര്‍ന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കമ്പനിയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 15,164 യൂണിറ്റില്‍ നിന്ന് 21,688 യൂണിറ്റായി ഉയര്‍ന്നു.
പ്രധാന നഗര, ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള, പ്രത്യേകിച്ച് 100 സിസി, 125 സിസി സെഗ്മെന്റുകളില്‍ ഉത്സവ കാലയളവിലെ ശക്തമായ ഡിമാന്‍ഡാണ് ഈ സുപ്രധാന വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കമ്പനി അറിയിച്ചു.
ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ വിഐഡിഎ ഈ വര്‍ഷം ശക്തമായ വളര്‍ച്ചാ പാതയില്‍ തുടരുകയും അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ഡിസ്പാച്ചുകള്‍ കൈവരിക്കുകയും ചെയ്തു. 2024 ഒക്ടോബറില്‍ 8,750 യൂണിറ്റുകളാണ് വിറ്റഴിച്ചത്.