2 July 2025 4:08 PM IST
Summary
ജൂണില്‍ വിറ്റഴിച്ചത് 15,786 ക്രെറ്റ യൂണിറ്റുകള്‍
ജൂണില്‍ ആഭ്യന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനമായി തങ്ങളുടെ ജനപ്രിയ എസ്യുവി മോഡലായ ക്രെറ്റ മാറിയെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ജൂണില്‍ 15,786 ക്രെറ്റ യൂണിറ്റുകളാണ്് രാജ്യത്ത് വിറ്റഴിക്കപ്പെട്ടത്.
ജൂണില്‍ 15,484 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ മാരുതി സുസുക്കി ഇന്ത്യയുടെ കോംപാക്റ്റ് സെഡാന്‍ ഡിസയര്‍ രണ്ടാം സ്ഥാനത്തും 14,507 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ കോംപാക്റ്റ് എസ്യുവി ബ്രെസ്സ മൂന്നാം സ്ഥാനത്തുമുണ്ടെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.
' ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ഹ്യുണ്ടായിയുടെ ക്രെറ്റ എസ്യുവി മാറി. എസ്യുവി വിഭാഗത്തെ ഈ മോഡല്‍ സ്ഥിരമായി പുനര്‍നിര്‍വചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. വിപണിയില്‍ പത്ത് വര്‍ഷത്തെ വിജയം ആഘോഷിക്കുന്ന ക്രെറ്റ ബ്രാന്‍ഡിനോടുള്ള ഉപഭോക്താക്കളുടെ സ്‌നേഹവും വിശ്വാസവുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്', എച്ച്എംഐഎല്‍ ഡയറക്ടറും സിഒഒയുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.