24 Sept 2024 7:12 PM IST
Summary
- ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ കയറ്റുമതി ആഗോള ഇവി വ്യവസായത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തും
- ഇന്ത്യയെ ആഗോള ഇവി നിര്‍മ്മാണ ഹബ്ബാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കും
ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ യൂറോപ്യന്‍ യൂണിയന്‍ വിപണികളിലേക്ക് ; അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് ഇ-ബൈക്കിന്റെ കയറ്റുമതി ആരംഭിച്ചു
ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കളായ അള്‍ട്രാ വയലറ്റ് ഓട്ടോമോട്ടീവ് എഫ് 77 മാക് 2 ന്റെ കയറ്റുമതിയാണ് ആരംഭിച്ചത്. കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി യൂറോപ്യന്‍ യൂണിയന്‍ വിപണികളിലേക്കുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കര്‍ണാടക വ്യവസായ വാണിജ്യ മന്ത്രി എം ബി പാട്ടീലും പങ്കെടുത്തു.
ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ കയറ്റുമതി ആഗോള ഇവി വ്യവസായത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇലക്ട്രിക് മൊബിലിറ്റി പോലുള്ള നിര്‍ണായക മേഖലകളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ നവീകരണത്തിന് വഴിയൊരുക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ കയറ്റുമതി സംരംഭം. ഇന്ത്യയെ ആഗോള ഇവി നിര്‍മ്മാണ ഹബ്ബാക്കി മാറ്റാനുള്ള ഗവണ്‍മെന്റിന്റെ ശ്രമമാണ് ചൂണ്ടിക്കാട്ടുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.