image

29 Oct 2023 11:15 AM IST

Automobile

ജാവ യെസ്‍ഡി ദീപാവലി ഉത്സവ ഓഫര്‍ പ്രഖ്യാപിച്ചു

MyFin Desk

jawa yesdi announces diwali festive offer
X

Summary

ആകര്‍ഷകമായ ഇഎംഐ സൗകര്യങ്ങളും അധിക വാറന്‍റിയും


ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍സ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ദീപാവലി വരെ നടത്തുന്ന എല്ലാ ഡെലിവറികള്‍ക്കും നാല് വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെയുള്ള അധിക വാറന്റിയും 1,888 രൂപ മുതല്‍ ആരംഭിക്കുന്ന ആകര്‍ഷകമായ ഇഎംഐകളും, ഉള്‍പ്പെടുന്നതാണ് ഈ പരിമിത കാല ഓഫര്‍.

കൂടുതല്‍ ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഐതിഹാസികമായ മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാക്കുക എന്നതാണ് ഈ പ്രത്യേക ഓഫറിലൂടെ ബ്രാന്‍ഡ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജാവ, ജാവ 42, ജാവ 42 ബോബര്‍, ജാവ പെരാക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് ജാവ മോട്ടോര്‍സൈക്കിളുകളുടെ നിര. യെസ്ഡി റോസ്റ്റര്‍, യെസ്ഡി സ്‌ക്രാമ്പ്‌ളര്‍, യെസ്ഡി അഡ്വഞ്ചര്‍ എന്നിവയാണ് യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ വരുന്നത്.