10 Dec 2025 4:45 PM IST
Summary
സബ്‌കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ സെല്‍റ്റോസ് മികച്ച മത്സരം സൃഷ്ടിക്കുമെന്ന് കമ്പനി
സെഗ്മെന്റിലെ ഒരു 'ബെഞ്ച്മാര്‍ക്ക്-സെറ്റര്‍' ആയി വിശേഷിപ്പിച്ചുകൊണ്ട് കിയ ഇന്ത്യ പുതിയ കിയ സെല്‍റ്റോസ് ബുധനാഴ്ച ഹൈദരാബാദില്‍ പുറത്തിറക്കി. സബ്‌കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ കിയ സെല്‍റ്റോസ് മികച്ച മത്സരം സൃഷ്ടിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പുതിയ സെല്‍റ്റോസിന്റെ രാജ്യവ്യാപകമായ ബുക്കിംഗ് ഡിസംബര്‍ 11ന് ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് 25,000 രൂപ പ്രാരംഭ പണമടച്ച് വാഹനം ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഒട്ടേറെ നവീനമായ ഫീച്ചറുകളുമായാണ് പുതിയ മോഡൽ എത്തുന്നത്.
മുന്‍ഗാമികളില്‍ നിന്നും എതിരാളികളില്‍ നിന്നും വാഹനത്തെ വേറിട്ടു നിര്‍ത്തുന്ന പുതിയ സവിശേഷതകളും രൂപകല്‍പ്പനയും സാങ്കേതികവിദ്യയിലെ മികവും ആകർഷകമാണ്. ഇത് ഈ വിഭാഗത്തിൽ മോഡൽ വേറിട്ടു നിർത്തും.
യഥാര്‍ത്ഥ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മോഡല്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും ലീ പറഞ്ഞു. എന്നാല്‍ ആഗോള മാനദണ്ഡങ്ങളില്‍ യാതൊരു വുട്ടുവീഴ്ചയുമില്ല. 'പിന്തുടരുകയല്ല, നയിക്കുക' എന്ന കിയയുടെ ലക്ഷ്യമാണ് മോഡൽ പ്രകടമാക്കുന്നത്. പുതിയ സെല്‍റ്റോസിന്റെ വില 2026 ജനുവരി 2 ന് പ്രഖ്യാപിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
