1 Aug 2025 3:44 PM IST
Summary
അശോക് ലെയ്ലാന്‍ഡിന്റെ മൊത്ത വില്‍പ്പന എട്ട് ശതമാനം ഉയര്‍ന്നു
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവ്. ജൂലൈയില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 83,691 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 66,444 യൂണിറ്റായിരുന്നു.
യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍, മുംബൈ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാക്കള്‍ ആഭ്യന്തര വിപണിയില്‍ 49,871 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 41,623 യൂണിറ്റായിരുന്നു, ഇത് 20 ശതമാനം വളര്‍ച്ചയാണ്.
കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിലെ ട്രാക്ടര്‍ വില്‍പ്പന 26,990 യൂണിറ്റായിരുന്നുവെന്നും 2024 ജൂലൈയില്‍ ഇത് 25,587 യൂണിറ്റാണെന്നും ഇത് 5 ശതമാനം വളര്‍ച്ചയാണെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ മാസം മൊത്തം ട്രാക്ടര്‍ വില്‍പ്പന (ആഭ്യന്തര, കയറ്റുമതി) 28,708 യൂണിറ്റായിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 27,209 യൂണിറ്റായിരുന്നു.
'റാബി വിളവെടുപ്പ് അവസാനിച്ചതിനെത്തുടര്‍ന്ന് ഗ്രാമീണ വിപണികളിലെ ശക്തമായ പണമൊഴുക്കിന്റെ പിന്തുണയോടെ, സുസ്ഥിരമായ നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങളാണ് ഈ പ്രകടനത്തിന് കാരണമായത്,' എം & എം പ്രസിഡന്റ് - ഫാം എക്യുപ്മെന്റ് ബിസിനസ് വീജയ് നക്ര പറഞ്ഞു.
വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് ജൂലൈയില്‍ മൊത്തം വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 15,064 യൂണിറ്റായി.
2024 ജൂലൈയില്‍ കമ്പനി ആകെ 13,928 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ചെന്നൈ ആസ്ഥാനമായുള്ള സ്ഥാപനം പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര വില്‍പ്പന 4 ശതമാനം വര്‍ധിച്ച് 13,501 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,926 യൂണിറ്റായിരുന്നു.
റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ജൂലൈയില്‍ 31 ശതമാനം വര്‍ധിച്ച് 88,045 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 67,265 യൂണിറ്റായിരുന്നു.
കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പന 76,254 യൂണിറ്റായിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 61,208 യൂണിറ്റായിരുന്നു, 25 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ കമ്പനി നേടിയത്. കയറ്റുമതി 95 ശതമാനം ഉയര്‍ന്ന് 11,791 യൂണിറ്റായി.