image

1 July 2025 2:11 PM IST

Automobile

മഹീന്ദ്രയുടെ മൊത്തവില്‍പ്പനയില്‍ 14 ശതമാനം വര്‍ധന

MyFin Desk

mahindras wholesale sales up 14 percent
X

Summary

ട്രാക്ടര്‍ വില്‍പ്പനയിലും വന്‍ വര്‍ധനവ്


മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൊത്തം വാഹന വില്‍പ്പന ജൂണില്‍ 14 ശതമാനം വര്‍ധിച്ച് 78,969 യൂണിറ്റായി.

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍, കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ യൂട്ടിലിറ്റി വാഹന വില്‍പ്പന 18 ശതമാനം ഉയര്‍ന്ന് 47,306 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 40,022 യൂണിറ്റായിരുന്നു. 18 ശതമാനം വര്‍ധനവാണ് ഈ വിഭാഗത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.

ആഭ്യന്തര മുച്ചക്ര വാഹന വില്‍പ്പന 8,454 യൂണിറ്റായി, കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 6,180 യൂണിറ്റായിരുന്നുവെന്ന് എം ആന്‍ഡ് എം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം മൊത്തം കയറ്റുമതി ഒരു ശതമാനം വര്‍ധിച്ച് 2,634 യൂണിറ്റായി.

'ഈ പാദം ഞങ്ങള്‍ക്ക് വളരെ പോസിറ്റീവ് ആയിരുന്നു.എസ്യുവികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പാദമാണിത്,' മഹീന്ദ്ര & മഹീന്ദ്ര (എം & എം) ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

കമ്പനിയുടെ മൊത്തം ട്രാക്ടര്‍ വില്‍പ്പന ജൂണില്‍ 13 ശതമാനം ഉയര്‍ന്ന് 53,392 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 47,319 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ ട്രാക്ടര്‍ വില്‍പ്പന കഴിഞ്ഞ മാസം 13 ശതമാനം വര്‍ധിച്ച് 51,769 യൂണിറ്റായി.