image

2 May 2025 9:31 PM IST

Automobile

വിൽപനയിൽ കുതിച്ച്‌ മാരുതി

MyFin Desk

വിൽപനയിൽ കുതിച്ച്‌ മാരുതി
X

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 2025 ഏപ്രിൽ മാസത്തിലെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 6.9 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ വർഷം ഏപ്രിലിൽ ആകെ 1,79,791 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. ക‍ഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 1,68,089 കാറുകളാണ് വിറ്റ‍ഴിക്കപ്പെട്ടത്. ആഭ്യന്തര വാഹന വിപണിയിൽ ആകെ 1,38,704 യൂണിറ്റുകളാണ് 2025 ഏപ്രിൽ മാസം നിരത്തിലെത്തിച്ചത്. 2024 ഏപ്രിലിൽ ഇത് 1,37,952 യൂണിറ്റുകൾ ആയിരുന്നു.

ആഭ്യന്തര വിൽപ്പനയിൽ വളർച്ച ലഭിച്ചപ്പോൾ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 2025 ഏപ്രിൽ മാസത്തിൽ 27,911 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 22,160 യൂണിറ്റുകളായിരുന്നു കയറ്റുമതി ചെയ്തത്.