image

2 May 2025 9:03 PM IST

Automobile

കാറുകൾക്ക് വീണ്ടും വില കൂട്ടി ഓഡി; വർധന മെയ് 15 മുതൽ

MyFin Desk

കാറുകൾക്ക് വീണ്ടും വില കൂട്ടി ഓഡി; വർധന മെയ് 15 മുതൽ
X

കാറുകൾക്ക് വില വീണ്ടും കൂട്ടി ഓഡി. ഇന്ത്യയിലെ എല്ലാ മോഡൽ ഓഡി കാറുകൾക്കും മെയ് 15 മുതൽ രണ്ട് ശതമാനം വില വർദ്ധിക്കും. വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും വർദ്ധിച്ചുവരുന്ന ചെലവുകളും ആണ് വില വർദ്ധനവിന് കാരണമെന്ന് ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കൾ പറയുന്നു. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന എല്ലാ ഔഡി വാഹനങ്ങളുടെയും എക്‌സ്-ഷോറൂം നിരക്കുകൾക്ക് പുതുക്കിയ വില ബാധകമാകുമെന്നും കമ്പനി അറിയിച്ചു .

തെരഞ്ഞെടുത്ത A, Q, ഇട്രോൺ സീരിസുകളിലെ മോഡലുകൾക്കാണ് വിലവർദ്ധനവ്. ഉപഭോക്തൃ മൂല്യത്തിന് മുൻഗണന നൽകുന്നത്തുടരുന്നതിനൊപ്പം സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ലാഭക്ഷമത നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഔഡി ഇന്ത്യ ഈ വർഷം നടത്തുന്ന രണ്ടാമത്തെ വില പരിഷ്കരണമാണിത്. കഴിഞ്ഞ ജനുവരിയിൽ, തിരഞ്ഞെടുത്ത മോഡലുകളിൽ 1.95 ലക്ഷം രൂപ വരെ വില വർദ്ധനവ് കമ്പനി നടപ്പിലാക്കിയിരുന്നു.