image

16 March 2026 8:27 PM IST

Automobile

Renault Duster Comeback in India : ഇന്ത്യൻ വിപണിയിലേക്ക് പുതുമകളുമായി വീണ്ടും റെനോ ഡസ്റ്റർ; വില പ്രഖ്യാപനം മാർച്ച് 17ന്

MyFin Desk

Renault Duster Comeback in India : ഇന്ത്യൻ വിപണിയിലേക്ക് പുതുമകളുമായി വീണ്ടും റെനോ ഡസ്റ്റർ; വില പ്രഖ്യാപനം മാർച്ച് 17ന്
X

Summary

പുതിയ ഡിസൈൻ, ഹൈബ്രിഡ് എൻജിൻ ഓപ്ഷൻ, ലെവൽ-2 ADAS സുരക്ഷ; ക്രെറ്റ ഉൾപ്പെടെയുള്ള മിഡ് സൈസ് എസ്‌യുവികളുമായി മത്സരിക്കാൻ ഡസ്റ്റർ


ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യയിൽ വീണ്ടും വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2022ൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ച ജനപ്രിയ എസ്‌യുവിയായ റെനോ ഡസ്റ്റർ വീണ്ടും അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഒരു കാലത്ത് ഇന്ത്യൻ എസ്‌യുവി വിപണിയിൽ ശക്തമായ സാന്നിധ്യം പുലർത്തിയ ഡസ്റ്റർ, ആധുനിക ഫീച്ചറുകളും മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്ന പുതിയ രൂപത്തിൽ തിരിച്ചെത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് റെനോക്കുള്ളത്. മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായ്ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സിട്രോയിൻ സി3 എയർക്രോസ്, എംജി ആസ്റ്റർ എന്നിവയുമായി മത്സരിക്കാനാണ് പുതിയ ഡസ്റ്റർ എത്തുന്നത്.

പുതിയ ഡസ്റ്ററിന്റെ വില മാർച്ച് 17ന് പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു. ഏകദേശം 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഏപ്രിൽ മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എഞ്ചിൻ ഓപ്ഷനുകൾ

പുതിയ ഡസ്റ്ററിൽ മൂന്ന് എൻജിൻ ഓപ്ഷനുകൾ ലഭിക്കും.

1.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ – 100 hp കരുത്ത്, 6 സ്പീഡ് മാനുവൽ ഗിയർബോക്സ്

1.3 ലീറ്റർ ടർബോ പെട്രോൾ എൻജിൻ – 163 hp കരുത്ത്, 6 സ്പീഡ് മാനുവൽ / 6 സ്പീഡ് ഡിസിറ്റി

1.8 ലീറ്റർ സ്‌ട്രോങ് ഹൈബ്രിഡ് എൻജിൻ – 160 hp കരുത്ത് (ദീപാവലി സമയത്ത് എത്തും)

ഡിസൈൻ മാറ്റങ്ങൾ

രാജ്യാന്തര വിപണിയിലെ മോഡലിനേക്കാൾ ഇന്ത്യൻ പതിപ്പിൽ ചില മാറ്റങ്ങളുണ്ട്. പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, കറുപ്പ് ഗ്രില്ലിൽ “ഡസ്റ്റർ ” എന്ന എഴുത്ത് എന്നിവ മുൻഭാഗത്തെ പ്രധാന ഹൈലൈറ്റുകളാണ്. വലിയ എയർ ഇൻടേക്കുകളും ഫോഗ് ലാംപുകളും മുൻബമ്പറിനെ കൂടുതൽ ശക്തമായ ലുക്കിൽ അവതരിപ്പിക്കുന്നു.

18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, സി-പില്ലറിൽ പൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ, ബോഡി ക്ലാഡിംഗ് എന്നിവയും ഡിസൈനിനെ കൂടുതൽ ആകർഷകമാക്കുന്നു. പിന്നിൽ ത്രികോണാകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളും അവയെ ബന്ധിപ്പിക്കുന്ന ലൈറ്റ് ബാറും ആധുനിക സ്റ്റൈൽ നൽകുന്നു.

വലിപ്പവും ശേഷിയും

2026 റെനോ ഡസ്റ്ററിന്റെ പ്രധാന അളവുകൾ:

നീളം: 4343 mm

വീതി: 1813 mm

ഉയരം: 1659 mm

വീൽബേസ്: 2657 mm

212 mm ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിന്റെ ഓഫ്-റോഡ് കഴിവ് വർധിപ്പിക്കും. 518 ലീറ്റർ ബൂട്ട് സ്പേസും പുതിയ ഡസ്റ്ററിൽ ലഭിക്കും.

ഇന്റീരിയറും ഫീച്ചറുകളും

കറുപ്പ്-പച്ച ഡ്യുവൽ ടോൺ ഇന്റീരിയറാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.


പ്രധാന ഫീച്ചറുകൾ:

10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

പനോരമിക് സൺറൂഫ്

വയർലെസ് ഫോൺ ചാർജർ

പവേർഡ് & വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ

48 കളർ ആംബിയന്റ് ലൈറ്റിംഗ്

സുരക്ഷ

പുതിയ ഡസ്റ്ററിൽ എല്ലാ വകഭേദങ്ങളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായിരിക്കും. കൂടാതെ:

ലെവൽ-2 എഡിഎഎസ്

360 ഡിഗ്രി ക്യാമറ

ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് വിത്ത് ഓട്ടോ ഹോൾഡ്

മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ

നാല് വീലുകളിലും ഡിസ്‌ക് ബ്രേക്ക്

വാഹനത്തിന് 7 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയും ലഭിക്കും.