19 Sept 2025 3:46 PM IST
Summary
ഹണ്ടര്‍ 350, ബുള്ളറ്റ് 350, ക്ലാസിക് 350 എന്നിവയുടെ വിലയാണ് കുത്തനെ കുറയുന്നത്
ജിഎസ്ടിയില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്ന് പ്രധാന മോഡലുകള്‍ക്ക് ഐഫോണ്‍ 17 പ്രോ മാക്‌സിനേക്കാള്‍ വിലകുറഞ്ഞു. ഹണ്ടര്‍ 350, ബുള്ളറ്റ് 350, ക്ലാസിക് 350 എന്നിവയുടെ വിലയാണ് കുത്തനെ കുറയുന്നത്.
ഐഫോണ്‍ 17 പ്രോ മാക്സിന് 1,49,900 രൂപ മുതല്‍ 2,29,900 രൂപ വരെയാണ് വില. എന്നാല്‍ ഹണ്ടര്‍ 350, ബുള്ളറ്റ് 350, ക്ലാസിക് 350 എന്നിവയ്ക്ക് 1,37,640 രൂപ മുതല്‍ 2,15,750 രൂപ വരെയാണ് എക്‌സ്-ഷോറൂം വില.
റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ ചില ചാര്‍ജുകള്‍ വാങ്ങുന്നവര്‍ക്ക് എക്‌സ്-ഷോറൂം വിലയേക്കാള്‍ കൂടുതലായി നല്‍കേണ്ടിവരും. എങ്കിലും ബുള്ളറ്റ് 350, ക്ലാസിക് 350 എന്നിവയുടെ ചില ഉയര്‍ന്ന വകഭേദങ്ങള്‍ ഒഴികെ, 2,29,900 രൂപയില്‍ താഴെയുള്ള ഓണ്‍-ദി-റോഡ് വിലയ്ക്ക് മൂന്ന് മോട്ടോര്‍സൈക്കിളുകളില്‍ ഏതെങ്കിലും ഇപ്പോഴും ലഭിക്കും.
ജിഎസ്ടി 2.0 പ്രകാരം, 350 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ 18% സ്ലാബിലാണ്. മുന്‍പ് അവ 28% ബ്രാക്കറ്റിലായിരുന്നു. ജിഎസ്ടി കുറഞ്ഞതിനാല്‍, അത്തരം മോട്ടോര്‍സൈക്കിളുകളുടെ എക്‌സ്-ഷോറൂം വിലയും കുറഞ്ഞു.
ജിഎസ്ടി നിരക്ക് യുക്തിസഹമാക്കിയതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസിക്ക് താഴെയുള്ള മോട്ടോര്‍സൈക്കിളുകളുടെ എക്‌സ്-ഷോറൂം വില 8.2% കുറഞ്ഞു. പുതിയ വിലകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.
നേരത്തെ, ഹണ്ടര്‍ 350 ന് 1,49,900 രൂപ മുതല്‍ 1,81,750 രൂപ വരെ എക്‌സ്-ഷോറൂം വിലയുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിന്റെ വില 1,37,640 രൂപ മുതല്‍ 1,66,883 രൂപ വരെയാണ് (എക്‌സ്-ഷോറൂം).