image

1 Jun 2025 4:06 PM IST

Automobile

ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പ്പനയില്‍ ഇടിവ്; ടിവിഎസിന് മികച്ച നേട്ടം

MyFin Desk

tata motors saw a slight decline in total sales
X

Tata Motors Sales Dip Slightly

Summary

  • ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വില്‍പ്പനയില്‍ 9 ശതമാനം ഇടിവ്
  • ടിവിഎസിന് മൊത്തവില്‍പ്പനയില്‍ 17 ശതമാനത്തിന്റെ നേട്ടം


മെയ് മാസത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വില്‍പ്പനയില്‍ 9 ശതമാനം ഇടിവ്. മോത്തം വിറ്റഴിച്ചത് 70,187 യൂണിറ്റുകളാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ മുംബൈ ആസ്ഥാനമായുള്ള ഓട്ടോ ഭീമന്‍ അതിനുമുമ്പുള്ള മാസം 76,766 യൂണിറ്റുകളുടെ മൊത്തവില്‍പ്പന റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞ് 67,429 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 75,173 യൂണിറ്റായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. മെയില്‍ മൊത്തം യാത്രാ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറഞ്ഞ് 42,040 യൂണിറ്റായി.

വാണിജ്യ വാഹന വില്‍പ്പന 28,147 യൂണിറ്റായി, 29,691 യൂണിറ്റുകളില്‍ നിന്ന് 5 ശതമാനം കുറഞ്ഞു.

അതേസമയം ടിവിഎസ് മോട്ടോര്‍ കമ്പനി മൊത്തവില്‍പ്പനയില്‍ 17 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 4,31,275 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2024 മെയ് മാസത്തില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 3,69,914 യൂണിറ്റായിരുന്നു.

ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

2024 മെയ് മാസത്തിലെ 3,59,590 യൂണിറ്റുകളില്‍ നിന്ന് 2025 മെയ് മാസത്തില്‍ 4,16,166 യൂണിറ്റുകളായി വില്‍പ്പന വര്‍ദ്ധിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ആഭ്യന്തര ഇരുചക്ര വാഹന വിഭാഗം 14 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 2,71,140 യൂണിറ്റുകളില്‍ നിന്ന് 2025 മെയ് മാസത്തില്‍ 3,09,287 യൂണിറ്റുകളായി വില്‍പ്പന വര്‍ദ്ധിച്ചു.

മൂന്ന് ചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ഷം തോറും 46 ശതമാനം വര്‍ധിച്ച് 15,109 യൂണിറ്റുകളായി. കമ്പനിയുടെ മൊത്തം കയറ്റുമതിയിലും വര്‍ധനവുണ്ടായി. മെയ് മാസത്തില്‍ കയറ്റുമതി 22 ശതമാനം വര്‍ധിച്ച് 1,18,437 യൂണിറ്റായി.