image

11 Jun 2024 4:37 PM IST

Automobile

' ആന്‍സര്‍ ബാക്ക് ' ഫീച്ചറുമായി യമഹ ഫസിനോ എസ് 125 ലോഞ്ച് ചെയ്തു

MyFin Desk

 ആന്‍സര്‍ ബാക്ക്  ഫീച്ചറുമായി യമഹ ഫസിനോ എസ് 125 ലോഞ്ച് ചെയ്തു
X

Summary

  • 93,730 രൂപ മുതലാണ് എക്‌സ് ഷോറൂം വില
  • വലിയ പാര്‍ക്കിംഗ് സ്‌പേസുകളില്‍ നിന്നും സ്‌കൂട്ടറിനെ എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ആന്‍സര്‍ ബാക്ക് എന്ന ഫീച്ചര്‍
  • മാറ്റ് ബ്ലാക്ക്, മാറ്റ് റെഡ്, ഡാര്‍ക്ക് മാറ്റ് ബ്ലൂ എന്നിങ്ങനെയായി മൂന്ന് കളറുകളിലാണ് ഈ സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.


യമഹ പുതിയ ഫസിനോ എസ് 125 അവതരിപ്പിച്ചു. ആന്‍സര്‍ ബാക്ക് എന്ന ഫീച്ചറുമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്.

മാറ്റ് ബ്ലാക്ക്, മാറ്റ് റെഡ്, ഡാര്‍ക്ക് മാറ്റ് ബ്ലൂ എന്നിങ്ങനെയായി മൂന്ന് കളറുകളിലാണ് ഈ സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

93,730 രൂപ മുതലാണ് എക്‌സ് ഷോറൂം വില.

ഡാര്‍ക്ക് മാറ്റ് ബ്ലൂ മോഡലിന്റെ എക്‌സ് ഷോറൂം വില 94,530 രൂപയുമാണ്.

വലിയ പാര്‍ക്കിംഗ് സ്‌പേസുകളില്‍ നിന്നും സ്‌കൂട്ടറിനെ എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ആന്‍സര്‍ ബാക്ക് എന്ന ഫീച്ചര്‍.

ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് വാഹന ഉടമകള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ' യമഹ സ്‌കൂട്ടര്‍ ആന്‍സര്‍ ബാക്ക് ' ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.

ആന്‍സര്‍ ബാക്ക് എന്ന ഫീച്ചറിനു പുറമെ സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം, പവര്‍ അസിസ്റ്റ്, ഓട്ടോമാറ്റിക് സ്‌റ്റോപ്പ്, സ്റ്റാര്‍ട്ട് സിസ്റ്റം തുടങ്ങി മറ്റ് നിരവധി ഫീച്ചറുകളുമായാണു ഫസിനോ എസ് എത്തുന്നത്.

ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125, ടിവിഎസ് ജുപിറ്റര്‍ 125 എന്നിവയോടായിരിക്കും 125 സിസി സെഗ്മെന്റില്‍ ഫസിനോ എസ് 125 ന് മത്സരിക്കേണ്ടി വരിക.