26 March 2022 12:30 PM IST
Summary
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് (സിയാല്‍, CIAL) വിങ്സ് ഇന്ത്യ 2022 ന്റെ 'കോവിഡ് ചാമ്പ്യന്‍' അവാര്‍ഡ്. ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷനുമായി ബന്ധപ്പെട്ട വിങ്സ് ഇന്ത്യ പരിപാടി സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഫിക്കിയും സംയുക്തമായി ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിലാണ് സംഘടിപ്പിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയില്‍ നിന്ന് കോവിഡ് ചാമ്പ്യന്‍ ട്രോഫി സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് സ്വീകരിച്ചു. പകര്‍ച്ചവ്യാധി സമയത്ത് 'മിഷന്‍ സേഫ്ഗാര്‍ഡിംഗ്' എന്ന് പേരിട്ട പദ്ധതിയിലൂടെ കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിത […]
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് (സിയാല്‍, CIAL) വിങ്സ് ഇന്ത്യ 2022 ന്റെ 'കോവിഡ് ചാമ്പ്യന്‍' അവാര്‍ഡ്.
ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷനുമായി ബന്ധപ്പെട്ട വിങ്സ് ഇന്ത്യ പരിപാടി സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഫിക്കിയും സംയുക്തമായി ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിലാണ് സംഘടിപ്പിച്ചത്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയില്‍ നിന്ന് കോവിഡ് ചാമ്പ്യന്‍ ട്രോഫി സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് സ്വീകരിച്ചു. പകര്‍ച്ചവ്യാധി സമയത്ത് 'മിഷന്‍ സേഫ്ഗാര്‍ഡിംഗ്' എന്ന് പേരിട്ട പദ്ധതിയിലൂടെ കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിത യാത്ര ഉറപ്പാക്കിയിരുന്നുവെന്ന് സിയാല്‍ പറഞ്ഞു.
'ആളുകളെ തിരിച്ചറിയുക, പ്രതികരിക്കുക, ഇതേ പ്രവര്‍ത്തനം ആവര്‍ത്തിക്കുക, വിവരങ്ങള്‍ രേഖപ്പെടുത്തുക, ഒപ്പം തടസ്സരഹിത യാത്രാ ഉറപ്പാക്കുക, റഫര്‍ ചെയ്യുക എന്നിങ്ങനെയുള്ള പദ്ധതിയിലൂടെ യാത്രക്കാര്‍ക്ക് തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ സിയാലിന് കഴിഞ്ഞു എന്ന് റിപ്പോർട്ടിൽ പറഞ്ഞു.
2021ല്‍ സിയാല്‍ 4.3 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് അന്താരാഷ്ട്ര മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമായി.