10 Nov 2022 2:52 PM IST
airport authority of india to increase shops in airports
Summary
വിമാനത്താവളങ്ങളിലെ വാണിജ്യ അവസരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി വ്യോമയാന ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ഡെല്‍ഹി: വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മറ്റ് വാണിജ്യ സൗകര്യങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് സ്ഥാപങ്ങള്‍ക്കു നല്‍കുന്ന ലൈസന്‍സ് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). വിമാനത്താവളങ്ങളിലെ വാണിജ്യ അവസരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി വ്യോമയാന ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. വിമാന യാത്രക്കാരുടെ തിരക്ക്, കോവിഡിന് മുന്‍പുള്ള നിലയിലേക്ക് എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നയങ്ങള്‍ ഉദാരമാക്കിയത്.
ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ടുകളില്‍ ഫുഡ് ആന്‍ഡ് ബിവറേജ് (എഫ് ആന്‍ഡ് ബി) ഔട്ട്ലെറ്റുകള്‍, റീട്ടെയില്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുടങ്ങിയ വാണിജ്യ സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള നയത്തില്‍ മാറ്റം വരുത്തിയെന്ന് എഎഐ അറിയിപ്പിലുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും വരും മാസങ്ങളില്‍ ഇത് ഊര്‍ജ്ജിതമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.