image

6 May 2025 11:54 AM IST

Aviation

ടെല്‍ അവീവ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ മെയ് 8 വരെ നിര്‍ത്തിവെച്ചു

MyFin Desk

air india suspends tel aviv services till may 8
X

Summary

  • മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിയത്
  • എയര്‍ഇന്ത്യ ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍ നടത്തുന്നു


ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത് മെയ് 8 വരെ എയര്‍ ഇന്ത്യ നീട്ടി. ഇസ്രയേല്‍ നഗരത്തിലെ വിമാനത്താവളത്തിന് സമീപം യെമനിലെ വിമതരുടെ മിസൈലാക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് എയര്‍ഇന്ത്യയുടെ ഒരു വിമാനം അബുദബിയിലേക്ക് തിരിച്ചുവിട്ടിരുന്നു.

മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ആദ്യം ഈ മാസം ആറാം തീയതിവരെ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. പിന്നീട് അത് എട്ടാം തീയതിവരെ നീട്ടുകയായിരുന്നു.

സാധാരണയായി, എയര്‍ഇന്ത്യ ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ അഞ്ച് വിമാന സര്‍വീസുകള്‍ നടത്തുന്നു.എക്‌സിലെ ഒരു പോസ്റ്റില്‍, ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ മെയ് 8 വരെ നിര്‍ത്തിവച്ചിതായി എയര്‍ ഇന്ത്യ അറിയിച്ചു.

'മെയ് 8 വരെ യാത്രയ്ക്കുള്ള സാധുവായ ടിക്കറ്റുകള്‍ കൈവശം വച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് റീഷെഡ്യൂളിംഗ് ചാര്‍ജുകളില്‍ ഒറ്റത്തവണ ഇളവ് അല്ലെങ്കില്‍ റദ്ദാക്കലുകള്‍ക്ക് പൂര്‍ണ്ണ റീഫണ്ട് വാഗ്ദാനം ചെയ്യും,' കമ്പനി തങ്ങളുടെ പോസ്റ്റില്‍ അറിയിച്ചു.