image

4 May 2024 2:42 PM IST

Aviation

ഇന്ത്യ- ഇസ്രയേല്‍ വിമാന സര്‍വീസ് ഉടന്‍

MyFin Desk

india-israel flight service soon
X

Summary

  • സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
  • ഇസ്രായേല്‍- ഹമാസ് പ്രശ്‌നം
  • സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനം


മേയ് 16 ഓടെ ഇന്ത്യ- ഇസ്രയേല്‍ പ്രതിവാര ഫ്‌ളൈറ്റുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിക്കും. ഇസ്രയേല്‍-ഹമാസ് യൂദ്ധം രൂക്ഷമായതിനാല്‍ 2023 ഒക്ടോബര്‍ ഏഴിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഫ്‌ളൈറ്റ് സര്‍വ്വീസ് എയര്‍ ഇന്ത്യ റദ്ദ് ചെയ്തത്.

എന്നാല്‍ മാര്‍ച്ച് മൂന്നിന് ഇത് പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 14 ന് ഇത് താല്‍ക്കാലികമായി വീണ്ടും നിര്‍ത്തിവച്ചു. ഇത് പിന്നീട് ഏപ്രില്‍ 30 വരെ നീട്ടുകയും ചെയ്തു. നിലവില്‍ സ്ഥിതിഗതികള്‍ രൂക്ഷമല്ലാത്തതിനാല്‍ യാത്രകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് വിമാനക്കമ്പനികള്‍.