14 Nov 2022 2:58 PM IST
Air india tata airlines
ടാറ്റ എയര്‍ലൈനുകളായ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയെ എയര്‍ ഇന്ത്യയുടെ കീഴില്‍ ഒരുമിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂര്‍ എയര്‍ലൈന്‍സും (എസ് ഐഎ) ടാറ്റയുമായിട്ടുള്ള സംയുക്ത സംരംഭമാണ് വിസ്താര. ഈ ലയനത്തോടെ എയര്‍ ഇന്ത്യ രാജ്യത്തെ രണ്ടാമത്തെ വലിയ എയര്‍ലൈന്‍ ആയി മാറും. ഔദ്യോഗിക പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും.
രണ്ട് കമ്പനികളും തമ്മിലുള്ള വാണിജ്യ സഹകരണം ഉടന്‍ ആരംഭിക്കുമെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു ഒരു വര്‍ഷം സമയമെടുത്തേക്കും. ഈ മാസം ആദ്യം മലേഷ്യന്‍ എയര്‍ലൈനില്‍ നിന്ന് ബാക്കിയുള്ള 16 ശതമാനം ഓഹരികള്‍ വാങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയുമായുള്ള ലയന നടപടികള്‍ ടാറ്റ പൂര്‍ത്തിയാക്കിയിരുന്നു.
ലയന നടപടികള്‍ പൂര്‍ത്തിയാകുന്നുന്നതോടെ എയര്‍ ഇന്ത്യയ്ക്ക് 233 എയര്‍ക്രാഫ്റ്റുകള്‍ ആകും. ഇത് പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിലേക്കും കമ്പനിയെ സഹായിക്കും. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ ടാറ്റ ഈ വര്‍ഷമാദ്യമാണ് ഏറ്റെടുക്കുന്നത്.