13 May 2025 10:31 AM IST
Summary
- അതിര്‍ത്തിയില്‍ പാക് പ്രകോപനം വീണ്ടും
- മേഖലയില്‍ അതീവ ജാഗ്രത
അമൃത്സറിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ദേശീയ തലസ്ഥാനത്ത് തിരിച്ചെത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. പാക് പ്രകോപനത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതിനാലാണ് വിമാനം തിരിച്ചിറക്കിയത്.
ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്കുള്ള വിമാനം കുറച്ചുനേരം പറന്നതിനുശേഷം ദേശീയ തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അമൃത്സര്‍ വിമാനത്താവളം അടച്ചിട്ടതിനാല്‍ വിമാനം തിരികെ പോകേണ്ടിവന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്‍ഡിഗോയില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ശേഷം തിങ്കളാഴ്ച സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്കായി അമൃത്സര്‍ വീണ്ടും തുറന്നിരുന്നു.
പഞ്ചാബ് പാക്കിസ്ഥാനുമായി 553 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി പങ്കിടുന്നു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അമൃത്സറില്‍ വ്യോമാക്രമണ സൈറണ്‍ മുഴങ്ങിയത് ജാഗ്രത വര്‍ധിപ്പിച്ചു.
'ഞങ്ങള്‍ ജാഗ്രതയിലാണ്. ഞങ്ങള്‍ വൈദ്യുതി മുടക്കം നടപ്പാക്കുകയാണ്.
അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാവ്നി കഴിഞ്ഞ രാത്രി ഒരു സന്ദേശത്തില്‍ പറഞ്ഞു. ജനാലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും സാവ്‌നി ആളുകളോട് അഭ്യര്‍ത്ഥിച്ചു.