image

8 Jun 2025 9:57 AM

Aviation

ഇന്ത്യന്‍ വ്യോമയാന മേഖല; പ്രതീക്ഷയോടെ എടിആര്‍

MyFin Desk

Aviation and IATA
X

Summary

  • കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനാകുമെന്ന് എടിആര്‍
  • ഏറ്റവും വേഗത്തില്‍ വളരുന്ന സിവില്‍ ഏവിയേഷന്‍ വിപണിയാണ് ഇന്ത്യ


ഇന്ത്യയിലെ ബിസിനസ് അവസരങ്ങളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എടിആര്‍. വിമാനങ്ങളുടെ വില്‍പ്പന സംബന്ധിച്ച് ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ ഓപ്പറേറ്റര്‍മാരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരുന്നു.

ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ചാ സാധ്യത കണക്കിലെടുക്കുമ്പോള്‍, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 300 ടര്‍ബോപ്രോപ്പുകള്‍ കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന എടിആര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എയര്‍ബസും ലിയോനാര്‍ഡോയും തമ്മിലുള്ള സംയുക്ത സംരംഭമായ എടിആര്‍, 78 സീറ്റുകള്‍ വരെയുള്ള ടര്‍ബോപ്രോപ്പുകളും ചരക്കുവിമാനങ്ങളും നിര്‍മ്മിക്കുന്നു. നിലവില്‍, ഇന്‍ഡിഗോ, അലയന്‍സ് എയര്‍ എന്നിവ ഉള്‍പ്പെടെയുള്ളവ സര്‍വീസ് നടത്തുന്ന 70 എടിആര്‍ വിമാനങ്ങള്‍ രാജ്യത്തുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ എടിആര്‍ ഇപ്പോഴും വളരെ ബുള്ളിഷ് ആണെന്നും ചില ഓപ്പറേറ്റര്‍മാരുമായി സജീവ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും കമ്പനിയുടെ ഏഷ്യ പസഫിക് മേഖലാ മേധാവി ജീന്‍-പിയറി ക്ലെര്‍സിന്‍ ഡെല്‍ഹിയില്‍ പിടിഐയോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.

'ഇന്ത്യയില്‍ കൂടുതല്‍ ബന്ധങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതില്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു...' അദ്ദേഹം പറഞ്ഞു, സര്‍വകലാശാലകളുമായുള്ള പങ്കാളിത്തവും കമ്പനി പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിവില്‍ ഏവിയേഷന്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. വിമാനത്താവളങ്ങളുടെ എണ്ണവും പ്രാദേശിക വ്യോമ കണക്റ്റിവിറ്റിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 50 വിമാനത്താവളങ്ങള്‍ കൂടി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 160-ലധികം വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്.

100 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 200 ഓപ്പറേറ്റര്‍മാര്‍ക്ക് 1,800 വിമാനങ്ങള്‍ എടിആര്‍ വിറ്റിട്ടുണ്ട്. താരിഫ് അനിശ്ചിതത്വങ്ങളെക്കുറിച്ച്, ഫലം എന്തായിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ക്ലെര്‍സിന്‍ പറഞ്ഞു.