2 Jan 2024 4:42 PM IST
Summary
- 2024-ലും ഇന്ത്യന്‍ വ്യോമയാന രംഗത്തിന് വലിയ പ്രതീക്ഷയാണുള്ളത്
- 13.8 ദശലക്ഷം യാത്രക്കാരാണു ഡിസംബറില്‍ വിമാനത്തില്‍ പറന്നത്
- 2022 ഡിസംബറിനേക്കാള്‍ 8.4 ശതമാനത്തിന്റെ വര്‍ധനയാണ് 2023 ഡിസംബറില്‍ രേഖപ്പെടുത്തിയത്
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് 2023 ഡിസംബര്‍ മാസം.
13.8 ദശലക്ഷം യാത്രക്കാരാണു ഡിസംബറില്‍ വിമാനത്തില്‍ പറന്നത്.
ഇതിനു മുന്‍പ് റെക്കോര്‍ഡ് 2023 മെയ് മാസത്തിലായിരുന്നു. അന്ന് 13.21 ദശലക്ഷം പേരായിരുന്നു വിമാന യാത്ര നടത്തിയത്.
ആഭ്യന്തരതലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 2022 ഡിസംബറിനേക്കാള്‍ 8.4 ശതമാനത്തിന്റെ വര്‍ധനയാണ് 2023 ഡിസംബറില്‍ രേഖപ്പെടുത്തിയത്.
2024-ലും ഇന്ത്യന്‍ വ്യോമയാന രംഗത്തിന് വലിയ പ്രതീക്ഷയാണുള്ളത്.
2024-ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനു പുറമെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6 % മുതല്‍ 7,5% വരെ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കാര്യം പരിഗണിക്കുമ്പോള്‍ ആഭ്യന്തരതലത്തില്‍ 15 ശതമാനത്തിന്റെ വളര്‍ച്ചയെങ്കിലും രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.