image

23 Jun 2025 5:07 PM IST

Aviation

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാദൈര്‍ഘ്യം കൂടും

MyFin Desk

flight durations to gulf countries will increase
X

Summary

ടിക്കറ്റ് നിരക്ക് കൂടാനും സാധ്യത


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാദൈര്‍ഘ്യം കൂടുമെന്ന് എയര്‍ ഇന്ത്യ. ടിക്കറ്റ് നിരക്ക് കൂടാനും സാധ്യത.

ഇന്ത്യയില്‍നിന്ന് യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാദൈര്‍ഘ്യം കൂടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ക്കും ഇതു ബാധകമാകും.

ഇറാന്‍, ഇറാഖ്, ഇസ്രയേല്‍ എന്നിവ കൂടാതെ ഗള്‍ഫ് വ്യോമമേഖലയുടെ ചില ഭാഗങ്ങളും മുന്‍കരുതലിന്റെ ഭാഗമായി എയര്‍ ഇന്ത്യ ഉപയോഗിക്കില്ല. ഇതിനാല്‍ ബദല്‍ വഴികള്‍ തേടുന്നതിനാല്‍ യാത്രാ ദൈര്‍ഘ്യം കൂടും. യാത്രാക്കൂലിയും വര്‍ധിച്ചേക്കും. ഇന്ധനച്ചെലവ് കൂടുമെന്നതിനാലാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത ആഘാതമാകും.