7 May 2025 5:12 PM IST
Summary
പാക്കിസ്ഥാനിലേക്കും ഉത്തരേന്ത്യയിലേക്കുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്
ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നുള്ള ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. പല സര്‍വീസുകളും വൈകുന്നതായി വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി
ഇന്ത്യ-പാക് വ്യോമപരിധി നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പാക്കിസ്ഥാനിലേക്കും വടക്കേ ഇന്ത്യയിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങളില്‍ നിന്നുള്ള എമിറേറ്റ്സ് , ഇത്തിഹാദ്, ഖത്തര്‍ എയര്‍ലൈനുകളാണ് സര്‍വീസ് റദ്ദാക്കിയത്.
ഇത്തിഹാദ് എയര്‍ലൈന്‍സ്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എയര്‍ലൈനുകളും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ദുബായ്, സിയാല്‍കോട്ട്, ലാഹോര്‍, ഇസ്ലാമാബാദ്, പെഷവാര്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് റദ്ദാക്കിയിട്ടുണ്ട്.