25 Sept 2024 5:39 PM IST
Summary
- ലഖ്‌നൗവും നോയിഡയുമായിരിക്കും ശംഖ് എയറിന്റെ പ്രധാനകേന്ദ്രങ്ങള്‍
- യാത്രക്കാരുമായി പറക്കുന്നതിന് ഡിജിസിഎയുടെ കൂടി അനുമതി ലഭിക്കേണ്ടതുണ്ട്
- ഐഎംഎഫുമായി ജാമ്യ കരാറിന്റെ ഭാഗങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യുക എന്നതാണ് ദിസനായകെയുടെ മുന്നിലുള്ള വെല്ലുവിളി
ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് പുതിയ വിമാനക്കമ്പനികൂടി. ഉത്തര്‍പ്രദേശില്‍നിന്നുള്ള ശംഖ് ഏവിയേഷന്റെ ശംഖ് എയറിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം ലഭിച്ചു.
യുപിയില്‍ നിന്നുള്ള ആദ്യ തദ്ദേശീയ എയര്‍ലൈന്‍ കമ്പനിയാണ് ശംഖ് എയര്‍. ലഖ്‌നൗവും നോയിഡയുമായിരിക്കും പ്രധാനകേന്ദ്രങ്ങള്‍. ഇവിടെനിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് മൂന്നുവര്‍ഷ കാലാവധിയുള്ള നിരാക്ഷേപ പത്രം ലഭിച്ചു. എന്നാല്‍ യാത്രക്കാരുമായി പറക്കുന്നതിന് ഡിജിസിഎയുടെ കൂടി അനുമതി ലഭിക്കേണ്ടതുണ്ട്. ഈ കടമ്പകൂടി കടന്നാല്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി സര്‍വീസുകള്‍ നടത്തും.
ആവശ്യക്കാരേറെയുള്ളതും അതേസമയം നേരിട്ടുള്ള സര്‍വീസുകള്‍ കുറവുള്ള നഗരങ്ങളെയും ലക്ഷ്യമാക്കിയാകും കമ്പനി പ്രവര്‍ത്തിക്കുക. വ്യവസായിയായ ശരവണ്‍ കുമാര്‍ വിശ്വകര്‍മയാണ് ശംഖ് എയറിന്റെ ചെയര്‍മാന്‍. ശംഖ് എയറിന്റെ സര്‍വീസിനായി വിമാനങ്ങള്‍ സജ്ജമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബോയിംഗ് 737-800 എന്‍.ജി. വിമാനങ്ങള്‍ എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.