image

10 May 2025 2:45 PM IST

Aviation

ഇന്ത്യാ-പാക് സംഘര്‍ഷം: അടച്ച വിമാനത്താവളങ്ങള്‍ 15വരെ പ്രവര്‍ത്തിക്കില്ല

MyFin Desk

india-pakistan conflict, closed airports will not operate until the 15th
X

Summary

  • എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി
  • ഡല്‍ഹി വഴിയുള്ള 138 വിമാനസര്‍വീസുകള്‍ റദ്ദാക്കി


ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച വിമാനത്താവളങ്ങള്‍ ഈ മാസം 15 വരെ പ്രവര്‍ത്തിക്കില്ല. രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷാ പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു

രാജ്യത്തെ 32 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.ചണ്ഡീഗഡ്,ശ്രീനഗര്‍,അമൃത്സര്‍,

ലുധിയാന,കുളു-മണാലി,പട്യാല,ഷിംല എന്നിവയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്.

ഉത്തരേന്ത്യയിലെ നിരവധി പ്രധാന വിമാനത്താവളങ്ങള്‍ മെയ് 15 ന് പുലര്‍ച്ചെ 05:29 വരെ താല്‍ക്കാലികമായി അടച്ചതായി വ്യോമയാന അധികൃതര്‍ അറിയിച്ചു. ഉത്തരേന്ത്യയിലെ പല വിമാനത്താവളങ്ങളും അടച്ചതുമൂലം ഡല്‍ഹി വിമാനത്താവളത്തില്‍ തിരക്കേറി. ഡല്‍ഹി വഴിയുള്ള 138 വിമാനസര്‍വീസുകള്‍ റദ്ദാക്കി.

പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന തുര്‍ക്കി,അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളും നിര്‍ത്തിവച്ചു. ഇവിടേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പു നല്‍കി. അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ടെര്‍മിനല്‍ കെട്ടിടങ്ങളില്‍ യാത്രക്കാരല്ലാത്തവരെ വിലക്കുകയും ചെയ്തു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം. പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

നേരത്തെ, നിരവധി വിമാനക്കമ്പനികള്‍ ദുരിതബാധിത സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫണ്ടോ അല്ലെങ്കില്‍ ഒറ്റത്തവണ പുനഃക്രമീകരണ ഇളവോ വാഗ്ദാനം ചെയ്തു. ഇന്‍ഡിഗോയും നിരവധി സര്‍വീസുകള്‍ റദ്ദാക്കി.