ഭവനവായ്പകളെ ആധാരമാക്കിയുള്ള ധന ഉത്പന്നങ്ങളാണ് ആര്‍ എം ബി എസ് (residential mortgage-backed securities ). നാഷണല്‍ ഹൗസിംഗ് ബാങ്ക് (NHB) ആണ് ഇത്തരം വായ്പകളെ...
ഭവനവായ്പകളെ ആധാരമാക്കിയുള്ള ധന ഉത്പന്നങ്ങളാണ് ആര്‍ എം ബി എസ് (residential mortgage-backed securities ). നാഷണല്‍ ഹൗസിംഗ് ബാങ്ക് (NHB) ആണ് ഇത്തരം വായ്പകളെ വിപണിയില്‍ വില്‍ക്കാവുന്ന ഉത്പന്നങ്ങളായി മാറ്റുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഭവന വായ്പകളെ ഒരു സാമ്പത്തിക ഉത്പന്നമാക്കി മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ബാങ്കുകളും മറ്റു ഭവന വായ്പാ സ്ഥാപനങ്ങളുമാണ് നിര്‍വഹിക്കുന്നത്. ഇവയെ പാസ് ത്രൂ (Pass-through) സര്‍ട്ടിഫിക്കറ്റ്‌സ് (PTC) ആക്കിമാറ്റി ദ്വിതീയ വിപണിയില്‍ വില്‍ക്കുന്നു.
വായ്പകള്‍ കൊണ്ടുവാങ്ങിയ വസ്തുക്കളുടെ/ ആസ്തികളുടെ ഉടമസ്ഥാവകാശം ബാങ്കുകള്‍ ഒരു സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (Special Purpose Vehicle) (പ്രത്യേക ലക്ഷ്യത്തിനു വേണ്ടി രൂപീകരിച്ച കമ്പനി) ലേക്ക് കൈമാറ്റം ചെയ്യും. ആര്‍ എം ബി എസിന്റെ വില്‍പ്പനയിലൂടെ ബാങ്കുകള്‍ക്ക് വായ്പാ തുക വേഗത്തില്‍ തിരിച്ചുകിട്ടുന്നു. ഇത് ക്യാപ്റ്റല്‍ അഡിക്വിസി റേഷ്യോ (Capital Adequacy Ratio) നിലനിര്‍ത്താന്‍ ബാങ്കുകളെ സഹായിക്കുന്നു. കാരണം തിരിച്ചടവ് മുടങ്ങാന്‍ സാധ്യതയുള്ള വായ്പകള്‍ ബാങ്കിന്റെ തലവേദനയായി മാറുകയില്ല. അവ ബാങ്ക് വിറ്റൊഴിക്കുകയാണ് ചെയ്യുന്നത്. എന്‍ എച്ച് ബിയ്ക്ക് ഇതൊരു അധിക വരുമാനമാര്‍ഗ്ഗമാണ്. ഭവനവായ്പാ മേഖലയെ മൂലധന വിപണിയുമായി ബന്ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും. വിപണിയിലെ പണമൊഴുക്ക് സുഗമമാക്കാന്‍ ഇത് സഹായിക്കും.