19 Jan 2023 2:21 PM IST
Summary
- തുടര്‍ച്ചയായ നാലു ദിനങ്ങള്‍ ബാങ്ക് അവധിയായതിനാല്‍ ഇടപാടുകള്‍ അതിന് മുന്‍പുള്ള ദിവസങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വരും.
ഡെല്‍ഹി: ഈ മാസത്തെ അവസാന നാലു ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 30, 31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ഈ മാസത്തെ അവസാന നാലു ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത്. 28, 29 തീയതികള്‍ നാലാം ശനിയും ഞായറുമാണ്.
തുടര്‍ച്ചയായ നാലു ദിനങ്ങള്‍ ബാങ്ക് അവധിയായതിനാല്‍ ഇടപാടുകള്‍ അതിന് മുന്‍പുള്ള ദിവസങ്ങളില്‍ പൂര്‍ത്തിയാക്കേണ്ടി വരും. ശമ്പള പരിഷ്‌ക്കരണം, ബാങ്കിലെ പ്രവര്‍ത്തിദിനങ്ങള്‍ അഞ്ച് ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക് നടക്കുക.