image

7 Aug 2023 5:26 PM IST

Banking

3.5 ലക്ഷം കോടി രൂപ കോര്‍പറേറ്റ് വായ്പ നല്‍കാനൊരുങ്ങി എസ്ബിഐ

MyFin Desk

3.5 ലക്ഷം കോടി രൂപ കോര്‍പറേറ്റ് വായ്പ നല്‍കാനൊരുങ്ങി എസ്ബിഐ
X

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നടപ്പു സാമ്പത്തികവര്‍ഷത്തില്‍ (2023-24 ) 3.5 ലക്ഷം കോടി രൂപ കോര്‍പറേറ്റ് വായ്പ നല്‍കാന്‍ നീക്കി വയ്ക്കുമെന്നു എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു.

വായ്പയായി നല്‍കാന്‍ പോകുന്ന 3.5 ലക്ഷം കോടി രൂപയില്‍ ഏകദേശം 70 ശതമാനവും ടേം ലോണുകളായിരിക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു.

ആഭ്യന്തര തലത്തില്‍ എസ്ബിഐ 2023 ജൂണ്‍ 30 വരെ അനുവദിച്ച വായ്പ 28 ലക്ഷം കോടി രൂപയാണ്. ഇന്ത്യയില്‍ ക്രെഡിറ്റ് ഡിമാന്‍ഡ് കൂടുതലും അനുഭവപ്പെടുന്നത് ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കാണ്.

എസ്ബിഐയുടെ റീട്ടെയില്‍ വായ്പകളില്‍ 80 ശതമാനവും അനുവദിച്ചിരിക്കുന്നത് സാലറി അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കാണ്.