image

3 Jun 2025 5:48 PM IST

Banking

ബാങ്കുകളുടെ വിദേശ ഉടമസ്ഥാവകാശം; നിയമങ്ങള്‍ ലഘൂകരിച്ചേക്കും

MyFin Desk

ബാങ്കുകളുടെ വിദേശ ഉടമസ്ഥാവകാശം;  നിയമങ്ങള്‍ ലഘൂകരിച്ചേക്കും
X

Summary

  • രണ്ട് വിദേശ സ്ഥാപനങ്ങള്‍ ഐഡിബിഐ ബാങ്കില്‍ ഓഹരി വാങ്ങാന്‍ മത്സരിക്കുന്നു
  • ബാങ്കുകള്‍ക്കുള്ള ഓഹരി പങ്കാളിത്തവും ലൈസന്‍സിംഗ് നിയമങ്ങളും ആര്‍ബിഐ പരിശോധിക്കുന്നു


ബാങ്കുകളുടെ വിദേശ ഉടമസ്ഥാവകാശ നിയമങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യത. വിദേശികള്‍ക്ക് ഇന്ത്യയിലെ ബാങ്കുകള്‍ സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപം നടത്താന്‍ കഴിയും. ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്‍പ്പിന് യെസ് ബാങ്കില്‍ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുവദിക്കുന്നതിനായി റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം നിയമങ്ങള്‍ മാറ്റിയിരുന്നു. രണ്ട് വിദേശ സ്ഥാപനങ്ങള്‍ ഐഡിബിഐ ബാങ്കില്‍ ഓഹരി വാങ്ങാന്‍ മത്സരിക്കുന്നുണ്ട്. ഇത് വിദേശ ഉടമസ്ഥാവകാശ നിയമങ്ങള്‍ ലഘൂകരിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നുവെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു.

ബാങ്കുകള്‍ക്കുള്ള ഓഹരി പങ്കാളിത്തവും ലൈസന്‍സിംഗ് നിയമങ്ങളും ആര്‍ ബി ഐ പരിശോധിച്ചുവരികയാണെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞിരുന്നു. വിദേശ ഏറ്റെടുക്കലുകള്‍ക്ക് തടസ്സമാകുന്ന ചില നിയമങ്ങളില്‍ മാറ്റം വരുത്തിയേക്കും.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ വിദേശ ബാങ്കുകള്‍ ഇടപാടുകള്‍ നടത്താന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിന് നിര്‍ണായകമാകുന്ന ബാങ്കിംഗ് മൂലധനം സമാഹരിക്കുന്നതിന് ഈ നീക്കം സഹായിക്കും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ഏറ്റവും സംരക്ഷിത മേഖലകളില്‍ ഒന്നായി ബാങ്കിംഗ് തുടരുന്നു.