image

23 May 2025 4:34 PM IST

Banking

ബാങ്കുകളുടെ ഇന്‍ഷുറന്‍സ് വില്‍പ്പന; കര്‍ശന നിയന്ത്രണത്തിന് ആര്‍ബിഐ

MyFin Desk

ബാങ്കുകളുടെ ഇന്‍ഷുറന്‍സ് വില്‍പ്പന;  കര്‍ശന നിയന്ത്രണത്തിന് ആര്‍ബിഐ
X

Summary

  • പോളിസി വില്‍പ്പനയില്‍ ധാര്‍മ്മികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല


ബാങ്കുകളുടെ ഇന്‍ഷുറന്‍സ് വില്‍പ്പനയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക്. പോളിസികള്‍ വില്‍ക്കുന്നതില്‍ ധാര്‍മ്മികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സഞ്ജയ് മല്‍ഹോത്ര.

ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ആര്‍ ബി ഐ അവലോകനം ചെയ്ത് വരികയാണ്. ആവശ്യമെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഇടപെടലുകള്‍ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പോളിസികള്‍ വാങ്ങുന്നതിനായി ബാങ്കുകളും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും വഞ്ചനാപരവും അധാര്‍മ്മികവുമായ നടപടികള്‍ സ്വീകരിക്കുന്നതായി ധനകാര്യ വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നീക്കമെന്നും സഞ്ജയ് മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ ആവശ്യങ്ങള്‍ക്കായി ബാങ്കിലെത്തുമ്പോള്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ബാങ്ക് അധികൃതര്‍ വില്‍ക്കാന്‍ ശ്രമിക്കും. ഒരു പ്രത്യേക കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന രീതികള്‍ ബാങ്ക് സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശത്തിലുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് 2021-22 ല്‍ ഇത്തരത്തിലുള്ള 23,110 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.