image

21 Jun 2024 3:56 PM IST

Industries

രാജ്യത്തെ 60 കല്‍ക്കരിപ്പാടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലേലം ചെയ്യും

MyFin Desk

central govt will auction 60 coal fields in the country today
X

Summary

  • കേന്ദ്ര കല്‍ക്കരി ഖനി മന്ത്രി ജി കിഷന്‍ റെഡ്ഡി ലേലത്തിന് തുടക്കം കുറിക്കും
  • ഈ റൗണ്ട് കല്‍ക്കരി ലേലത്തില്‍ 60 ബ്ലോക്കുകള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രാലയം
  • കോള്‍ ഇന്ത്യ ലിമിറ്റഡ് മുമ്പ് 23 കല്‍ക്കരി ഖനികള്‍ സ്വകാര്യമേഖലയിലെ ലേലക്കാര്‍ക്ക് വരുമാനം പങ്കിടല്‍ മാതൃകയില്‍ നല്‍കിയിരുന്നു


ഇന്ത്യയിലെ കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാണിജ്യ കല്‍ക്കരി പാട ലേലത്തിന്റെ പത്താം റൗണ്ട് ഇന്ന് ആരംഭിക്കും. കേന്ദ്ര കല്‍ക്കരി ഖനി മന്ത്രി ജി കിഷന്‍ റെഡ്ഡി ലേലത്തിന് തുടക്കം കുറിക്കും.

ഈ റൗണ്ട് കല്‍ക്കരി ലേലത്തില്‍ 60 ബ്ലോക്കുകള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) മുമ്പ് 23 കല്‍ക്കരി ഖനികള്‍ സ്വകാര്യമേഖലയിലെ ലേലക്കാര്‍ക്ക് വരുമാനം പങ്കിടല്‍ മാതൃകയില്‍ നല്‍കിയിരുന്നു. അടഞ്ഞുകിടക്കുന്നതും നിര്‍ത്തലാക്കപ്പെട്ടതുമായ ചില ഭൂഗര്‍ഭ ഖനികളിലെ കല്‍ക്കരി ശേഖരം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കല്‍ക്കരി ഖനികളുടെ പത്താം റൗണ്ട് നടപ്പിലാക്കുന്നത്. ഒഡീഷയില്‍ പതിനാറ് ഖനികളിലെ കല്‍ക്കരി വിറ്റഴിക്കുമ്പോള്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും 15 കല്‍ക്കരി ഖനികള്‍ ലേലം ചെയ്യും.