15 July 2023 12:41 PM IST
Summary
- ചന്ദ്രയാന്‍ 3ുമായി കുതിച്ചുയര്‍ന്നത് എല്‍വിഎം 3 (Launch Vehicle Mark-III) റോക്കറ്റാണ്
- എല്‍വിഎം 3 എന്നത് ജിഎസ്എല്‍വി മാര്‍ക്ക് 3 എന്നു മുമ്പ് അറിയപ്പെട്ട റോക്കറ്റിന്റെ പരിഷ്‌കരിച്ച രൂപമാണ്
- 640 ടണ്‍ ഭാരമുള്ളതാണ് എല്‍വിഎം 3
ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ചന്ദ്രയാന്‍ 3.
ജുലൈ 14-ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.
ചന്ദ്രയാന്‍ 3ുമായി കുതിച്ചുയര്‍ന്നത് ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 (Launch Vehicle Mark-III) റോക്കറ്റാണ്.
എല്‍വിഎം 3 എന്നത് ജിഎസ്എല്‍വി മാര്‍ക്ക് 3 (Geosynchronous Satellite Launch Vehicle Mark-III) എന്നു മുമ്പ് അറിയപ്പെട്ട റോക്കറ്റിന്റെ പരിഷ്‌കരിച്ച രൂപമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായിട്ടാണ് എല്‍വിഎം 3യെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരം വിഎസ്എസ്‌സിയാണ് വികസിപ്പിച്ചത്.
ജിയോ സിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റുകളില്‍ (Geosynchronous Transfer Orbits) 4 ടണ്‍ ഭാരമുള്ള ജിസാറ്റ് (GSAT) ഉപഗ്രഹങ്ങളെ എത്തിക്കാന്‍ എല്‍വിഎം-3ക്ക് സാധിക്കും.
ഐഎസ്ആര്‍ഒ, നാസ പോലെയുള്ള ഓരോ രാജ്യങ്ങളുടെയും സ്‌പേസ് റിസര്‍ച്ച് സ്ഥാപനങ്ങള്‍ വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ ഉള്ളത് ജിയോ സിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റുകളിലാണ്. ഈ ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റുന്നതും ഇവിടെ നിന്നു കൊണ്ടാണ്.
640 ടണ്‍ ഭാരമുള്ളതാണ് എല്‍വിഎം 3.
എല്‍വിഎം 3യുടെ വിശ്വാസ്യത വര്‍ധിച്ചു
ജുലൈ 14ന് ചന്ദ്രയാന്‍ 3ന്റെ വിജയകരമായ വിക്ഷേപണത്തോടെ എല്‍വിഎം 3യുടെ വിശ്വാസ്യത വര്‍ധിച്ചിരിക്കുകയാണ്.
ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിക്കായി ഉപയോഗിക്കാന്‍ പോകുന്നത് എല്‍വിഎം റോക്കറ്റായിരിക്കും.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗന്‍യാന്‍. മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ഇന്ത്യയുടെ ബഹിരാകാശയാത്രാ ശേഷി പ്രകടമാക്കാന്‍ ഗഗന്‍യാനിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ വ്യവസായ ലോകത്തിന് അഭിമാനനിമിഷം
ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്റെ വിജയം രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് അഭിമാനിക്കാനും ആഘോഷിക്കാനും വക നല്‍കുന്നതാണ്.
തിരുവനന്തപുരത്തെ കേരള സര്‍ക്കാരിന്റെ കീഴിലുള്ള കെല്‍ട്രോണ്‍, കൊല്ലത്തെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് (കെഎംഎംഎല്‍), ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) ദീര്‍ഘകാല പങ്കാളിയായ അനന്ത് ടെക്‌നോളജീസ് ലിമിറ്റഡ് (എടിഎല്‍), കോര്‍ട്ടാസ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നിരവധി ഘടകങ്ങള്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന് സംഭാവന ചെയ്ത സ്ഥാപനങ്ങളാണ്.
കെല്‍ട്രോണ്‍ 41 ഇലക്ട്രോണിക്‌സ് മൊഡ്യൂളുകളും വിവിധ പവര്‍ മൊഡ്യൂളുകളും വിതരണം ചെയ്തു. ചന്ദ്രയാന്‍ 3 ദൗത്യത്തിലെ പല നിര്‍ണായക ഘടകങ്ങളിലും ഉപയോഗിച്ച ലോഹക്കൂട്ടുകള്‍ കെഎംഎംഎല്‍ നിര്‍മിച്ച ടൈറ്റാനിയം സ്‌പോഞ്ചില്‍ നിന്നായിരുന്നു.
കൊല്ലം ചവറയില്‍ കെഎംഎംഎല്ലിന് 500 ടണ്‍ ശേഷിയുള്ള ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റുണ്ട്.
വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്സി), ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (ഡിഎംആര്‍എല്‍) എന്നിവയുമായുള്ള സംയുക്ത സംരംഭത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.
കേരളം ആസ്ഥാനമായുള്ള ഒരു റബ്ബര്‍ ഉല്‍പ്പന്ന സ്ഥാപനമാണ് ദൗത്യത്തിലെ നിര്‍ണായകമായ ഫ്‌ളെക്‌സ് സീല്‍ വിതരണം ചെയ്തത്.
തൃശൂരിലെ വജ്ര റബ്ബര്‍ പ്രൊഡക്റ്റ്‌സ് എസ്-200 ത്രസ്റ്റ് വെക്റ്റര്‍ കണ്‍ട്രോള്‍ ഫ്‌ളെക്‌സ് സീല്‍ വിതരണം ചെയ്തു.
ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനായി തിരുവനന്തപുരത്തും ബെംഗളൂരുവിലും പ്രത്യേക സംവിധാനങ്ങളുള്ള ഹൈദരാബാദ് ആസ്ഥാനമായ അനന്ത് ടെക്‌നോളജീസ് ലിമിറ്റഡ് (എടിഎല്‍) എല്‍വിഎം 3 ദൗത്യത്തിനായി ഏവിയോണിക്‌സ് പാക്കേജുകള്‍ നല്‍കി.
ലോഞ്ച് വെഹിക്കിളിലെ ബോര്‍ഡ് കമ്പ്യൂട്ടറുകള്‍, നാവിഗേഷന്‍ സിസ്റ്റം, കണ്‍ട്രോള്‍ ഇലക്ട്രോണിക്‌സ്, ടെലിമെട്രി, പവര്‍ സിസ്റ്റങ്ങള്‍, വിവിധ വാഹന ഇന്റര്‍ഫേസ് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഏവിയോണിക്‌സ് പാക്കേജുകള്‍.
ചന്ദ്രയാന്‍ 3ന്റെ ചെലവ്
ചന്ദ്രയാന്‍ 3 ദൗത്യം ആദ്യമായി പ്രഖ്യാപിച്ചത് 2019-ലായിരുന്നു. 2021-ല്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. എന്നാല്‍ കോവിഡ്19 മഹാമാരി ദൗത്യം നീളാന്‍ കാരണമായി.
ചന്ദ്രയാന്‍ 3 ദൗത്യത്തിന് ചെലവ് പ്രതീക്ഷിക്കുന്നത് 615 കോടി രൂപയാണെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞത്. ഇതില്‍ ചന്ദ്രയാന്‍ 3ന്റെ ഭാഗമായിട്ടുള്ള ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന് 250 കോടി രൂപ ചെലവ് വരും. വിക്ഷേപണവുമായി ബന്ധപ്പെട്ട ചെലവ് 365 കോടി രൂപയും.