17 Aug 2025 4:50 PM IST
Summary
സര്‍വേ അനുസരിച്ച് ഉപഭോക്താക്കള്‍ ഉത്സവകാല ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു
ഉത്സവ സീസണില്‍ വന്‍ ബിസിനസ് പ്രതീക്ഷയുമായി ഇ-കൊമേഴ്സ് ഭീമനായ ആമസേണ്‍ ഇന്ത്യ. വലിയ നഗരങ്ങളില്‍നിന്ന് മാത്രമല്ല ചെറുനഗരങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ വര്‍ധിച്ചുവരികയാണ്. ഇത് കമ്പനിയുടെ ശുഭാപ്തിവിശ്വാസം ശക്തിപ്പെടുത്തിയതായി ആമസോണിന്റെ ഇന്ത്യ മേധാവി സമീര്‍ കുമാര്‍ പറയുന്നു.
ജിയോസ്റ്റാര്‍ ഫെസ്റ്റീവ് സെന്റിമെന്റ് സര്‍വേയുടെ 2025 പതിപ്പ് അനുസരിച്ച്, 92 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും ഈ വര്‍ഷം ഉത്സവകാല ചെലവുകള്‍ തുടരാനോ വര്‍ദ്ധിപ്പിക്കാനോ പദ്ധതിയിടുന്നു. ഇത് ശക്തമായ ഉപഭോക്തൃ ആത്മവിശ്വാസത്തിന്റെയും ബ്രാന്‍ഡുകള്‍ക്ക് ഒരു സുവര്‍ണ്ണാവസരത്തിന്റെയും സൂചനയാണ്.
പ്രൈം ഡേ വില്‍പ്പന മെട്രിക്‌സിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ നിന്നുള്ള ശക്തമായ സംഭാവനകളോടെ 'മികച്ച വില്‍പ്പന' രേഖപ്പെടുത്തിയതായി കുമാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ആമസോണ്‍ പറഞ്ഞത്, ഇന്ത്യയിലെ മുന്‍ പ്രൈം ഡേ ഇവന്റുകളേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ ഇത്തവണ പ്രൈം ഡേയില്‍ ഷോപ്പിംഗ് നടത്തിയെന്നാണ്. ഇ-കൊമേഴ്സ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, ഇവന്റിന് മുമ്പ് പുതിയ പ്രൈം സൈന്‍-അപ്പുകളില്‍ ഏകദേശം 70 ശതമാനവും ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമാണ് വന്നത്.
ജിയോസ്റ്റാര്‍ ഫെസ്റ്റീവ് സെന്റിമെന്റ് സര്‍വേ പ്രകാരം, ഉയര്‍ന്ന ബജറ്റും കാറ്റഗറി ലക്ഷ്യവുമുള്ള, മില്ലേനിയലുകള്‍ ജെന്‍ ഇസഡ് -നേക്കാള്‍ കൂടുതല്‍ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സ്ത്രീ ഷോപ്പര്‍മാര്‍ വൈവിധ്യം പിന്തുടരുന്നു. വസ്ത്രങ്ങള്‍, സൗന്ദര്യം, ഗാഡ്ജെറ്റുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ രണ്ടിലധികം വിഭാഗങ്ങളില്‍ സ്ത്രീകള്‍ ഷോപ്പിംഗ് നടത്തുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
2025 ലെ സ്വാതന്ത്ര്യ ദിന വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം ഇ-കൊമേഴ്സ് ഓര്‍ഡര്‍ വോളിയം വളര്‍ച്ചയുണ്ടായതായി യൂണികൊമേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.