image

26 Sept 2025 3:59 PM IST

E-commerce

ഇ-കൊമേഴ്സ്: വിദേശ നിക്ഷേപ നിയമത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രം

MyFin Desk

e-commerce, center to relax foreign investment law
X

Summary

ഇന്ത്യന്‍ ഉപഭോക്താക്കളില്‍നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍വാങ്ങി വില്‍ക്കാനുള്ള സൗകര്യം കമ്പനികള്‍ക്ക് ലഭ്യമായേക്കും


വിദേശ നിക്ഷേപ നിയമത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ലക്ഷ്യം ഇ-കൊമേഴ്സ് കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍.

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലുള്ള വിദേശ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ഇന്ത്യയ്ക്കകത്തോ വിദേശത്തോ ഉപഭോക്താക്കള്‍ക്ക് നേരിട്ട് സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. ഇന്ത്യന്‍ വില്‍പ്പനക്കാരെയും വാങ്ങലുകാരെയും ബന്ധിപ്പിക്കുന്ന ഇടമായി മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ഇത്തരം നിയമങ്ങളിലാണ് ഇളവ് വരികയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതായത് ഇന്ത്യന്‍ വില്‍പ്പനക്കാരില്‍ നിന്ന് നേരിട്ട് വാങ്ങുക, അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കയറ്റുമതി ചെയ്യുക എന്നിവ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് സാധ്യമാവും.

ഇതോടെ ചരക്ക് വിതരണത്തിലും വില നിര്‍ണയത്തിലും ഇ കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് അവസരം ലഭിക്കും. വിദേശ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ കാര്യക്ഷമായി എത്തും. ഇത് ഇന്ത്യന്‍ ഉല്‍പ്പന്ന ആവശ്യകത ഉയര്‍ത്തും.

കയറ്റുമതി കൂടുമ്പോള്‍ ലാഭവും മല്‍സര ശേഷിയും ശക്തമാവും. രാജ്യത്തെ ചെറുകിട സംരംഭകര്‍ക്ക് ആഗോള വിപണിയിലേക്ക് പ്രവേശനം ലഭിക്കും. കയറ്റുമതിയുടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തന്നെ യുഎസ്, യൂറോപ്യന്‍ യൂണിയന്‍, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് രാജ്യത്തെ ഉല്‍പ്പന്നങ്ങളെത്തും. ഇതെല്ലാം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.