image

3 Jan 2023 1:44 PM IST

FMCG

റെഫ്രിജറേറ്ററുകളുടെ വില വര്‍ധിച്ചേക്കും, അഞ്ചു ശതമാനം വരെ കൂടാന്‍ സാധ്യത

MyFin Desk

refridgerators price increase
X


ഡല്‍ഹി:ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ (ബിഇഇ) പുതുക്കിയ മാനദണ്ഡം ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ റെഫ്രിജറേറ്റര്‍ വില കൂടിയേക്കും. റെഫ്രിജേറ്റര്‍ നിര്‍മാതാക്കളായ ഗോദ്റെജ് അപ്പ്‌ളൈന്‍സ്, ഹെയര്‍, പാനസോണിക് എന്നിവര്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാകുന്നതോടെ റെഫ്രിജറേറ്ററുകള്‍ക്ക് 2 -5 ശതമാനം വരെ വില വര്‍ധിച്ചേക്കും.

ലേബലിംഗ് കര്‍ശനമാക്കുന്നതിനു പുറമേ, ഫ്രോസ്റ്റ് ഫ്രീ മോഡലുകളുടെ ഫ്രീസറുകള്‍ക്കും റഫ്രിജറേറ്റര്‍ പ്രൊവിഷനിംഗ് യൂണിറ്റുകള്‍ക്കും (സ്റ്റോറേജ് ഭാഗം) പ്രത്യേക സ്റ്റാര്‍ ലേബലിംഗും നിര്‍ബന്ധമാക്കും. വില വര്‍ധന സ്റ്റാര്‍ റേറ്റിംഗിന്റെയും മോഡലുകളുടെയും അടിസ്ഥാനത്തില്‍ വ്യതാസപ്പെടാം.

ഊര്‍ജ കാര്യക്ഷമത കര്‍ശനമാകുന്നതിനനുസരിച്ച് നിര്‍മാണ ചെലവും വര്‍ധിക്കുന്നതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് ഗോദ്‌റേജ് അപ്പ്‌ളൈന്‍സ് വ്യക്തമാക്കി. റിസേര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2022 ല്‍ ഇന്ത്യന്‍ റെഫ്രിജറേറ്ററുകളുടെ വിപണി മൂല്യം 3.07 ബില്യണ്‍ ഡോളറായിരുന്നു. 2028 ആകുമ്പോഴേക്ക് ഇത് 5.88 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 11.62 ശതമാനമാകുമെന്നും കണക്കാക്കുന്നു.