image

20 May 2025 2:56 PM IST

Infra

സിമന്റ് വ്യവസായം കുതിപ്പില്‍; ഡിമാന്‍ഡും വിലയും വര്‍ധിക്കും

MyFin Desk

സിമന്റ് വ്യവസായം കുതിപ്പില്‍;  ഡിമാന്‍ഡും വിലയും വര്‍ധിക്കും
X

Summary

  • കേന്ദ്ര വികസന പദ്ധതികള്‍ പുരോഗമിക്കുന്നത് ഡിമാന്‍ഡ് വര്‍ധിപ്പിക്കും
  • നിലവില്‍ അടിസ്ഥാന സൗകര്യ മേഖല മികച്ച വളര്‍ച്ച കൈവരിക്കുന്നു


അടിസ്ഥാന സൗകര്യ മേഖലയിലെ കുതിപ്പിന്റെ കരുത്തില്‍ സിമന്റ് വ്യവസായ മേഖല. വരും മാസങ്ങളില്‍ ഡിമാന്‍ഡും വിലയും ഉയരുമെന്ന് നുവാമ.

ഉയര്‍ന്ന ആവശ്യകതയാണ് വരും മാസങ്ങളില്‍ സിമന്റിന് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനത്തോടെ തന്നെ സിമന്റ് വില ഉയരുമെന്ന് കരുതുന്നുണ്ട്. റോഡ്, റെയില്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.

തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും ദേശീയ പാതകളുടെയും പാലങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. അതായത് മേഖലയിലെ സര്‍ക്കാര്‍ മൂലധന വിനിയോഗവും ഉയര്‍ന്നു. മുന്നോട്ടും ഇത് പ്രതീക്ഷിക്കുന്നു.

2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂലധനം വിനിയോഗം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അവിടെ നിന്നുള്ള തിരിച്ച് വരവാണ് ഇപ്പോള്‍ കാണുന്നത്. നിലവില്‍ മേഖല 8 ശതമാനം വളര്‍ച്ച കൈവരിച്ചതായും നുവാമയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം ഇന്ത്യന്‍ സിമന്റ് വിപണിയുടെ നിയന്ത്രണം പൂര്‍ണമായും വന്‍കിട കോര്‍പ്പറേറ്റുകളുടെ കൈയിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ ട്രെന്‍ഡുകള്‍ വ്യക്തമാക്കുന്നത്. അദാനി, ബിര്‍ള ഗ്രൂപ്പുകളുടെ മേധാവിത്തം സിമന്റ് വിപണിയില്‍ ഉയരുകയാണ്. ഭവന മേഖലയിലെ തളര്‍ച്ചയെ മറികടക്കുന്ന വിധമാണ് പശ്ചാത്തല വികസന രംഗത്ത് സിമന്റ് ഉപഭോഗം ഉയരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.