26 Aug 2025 3:23 PM IST
Summary
എന്നാല്‍ റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് ഇന്ത്യ തുടരും
ഇന്ത്യയിലെ റിഫൈനറികള്‍ വരും ആഴ്ചകളില്‍ റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് കുറയ്ക്കാന്‍ പദ്ധതിയിടുന്നു. ഇത് യുഎസ് താരിഫ് വര്‍ദ്ധനവിന് ഒരു ദിവസം മുമ്പ് അമേരിക്കക്ക് നല്‍കുന്ന ഒരു ഇളവ് മാത്രമാണ്. മാത്രമല്ല മോസ്‌കോയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ രാജ്യത്തിന് പദ്ധതിയില്ലെന്നതിന്റെ സൂചന കൂടിയാണിത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ ഒക്ടോബര്‍ ലോഡിംഗിനും അതിനുശേഷവും പ്രതിദിനം 1.4 ദശലക്ഷം മുതല്‍ 1.6 ദശലക്ഷം ബാരല്‍ ക്രൂഡ് വരെ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രതിദിനം ശരാശരി 1.8 ദശലക്ഷം ബാരലാണ് ഇന്ത്യ വാങ്ങിയിരുന്നത്.
ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ട്രംപ് ഭരണകൂടം, റഷ്യയുമായുള്ള രാജ്യത്തിന്റെ ഊര്‍ജ്ജ വ്യാപാരത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന യുഎസ് താരിഫുകളുടെ ഇരട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യ ട്രംപുമായി ഒരു വ്യാപാര കരാറില്‍ എത്തുകയും, ഉക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധത്തിന് ധനസഹായം നല്‍കുന്നതിന് ഇന്ത്യയ്ക്കുമേലുള്ള സമ്മര്‍ദ്ദം അമേരിക്ക കുറയ്ക്കുകയും ചെയ്താല്‍ അളവുകള്‍ മാറിയേക്കാം.
2022 ന് മുമ്പ് വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇന്ത്യ റഷ്യന്‍ ക്രൂഡ് വാങ്ങിയിരുന്നത്. ഇപ്പോള്‍ മോസ്‌കോയുടെ എണ്ണ കയറ്റുമതിയുടെ 37 ശതമാനവും ഇന്ത്യയിലേക്കാണെന്ന് കസാറ്റ്കിന്‍ കണ്‍സള്‍ട്ടിംഗ് പറയുന്നു.