7 Oct 2025 12:36 PM IST
Summary
യുഎസ് ഫാര്‍മ കമ്പനി എലി ലില്ലി. നിക്ഷേപിക്കുക 1 ബില്യണ്‍ ഡോളര്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിക്കിടെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യുഎസ് ഫാര്‍മ കമ്പനി എലി ലില്ലി. നിക്ഷേപിക്കുക 1 ബില്യണ്‍ ഡോളര്‍. പുതിയ പ്ലാന്റ് ഹൈദരാബാദില്‍ സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ട്. പല തവണകളായാണ് നിക്ഷേപം നടത്തുക.
പ്രാദേശിക മരുന്ന് നിര്‍മ്മാതാക്കളുമായി സഹകരിച്ച് കമ്പനിയുടെ ഉല്‍പ്പാദന, വിതരണ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിനായി ഇന്ത്യയിലെ വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി ഉപയോഗപ്പെടുത്തുക, ആഗോള ഉല്‍പ്പാദന ശൃംഖലയുടെ വികാസം ശക്തിപ്പെടുത്തുക എന്നീ അജണ്ടകളും നിക്ഷേപത്തിന് പിന്നിലുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ചികിത്സകള്‍ക്കുള്ള പ്രധാന മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും അജണ്ടയിലുണ്ട്. കമ്പനിക്ക് നിലവില്‍ രാജ്യത്ത് സ്വന്തമായി നിര്‍മ്മാണ സൗകര്യമില്ല. പുതിയ പ്ലാന്റ് ഹൈദരാബാദിലാണ് സ്ഥാപിക്കുകയെന്നും കമ്പനി അറിയിച്ചു.