7 July 2025 3:54 PM IST
Summary
എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോര്‍ എഞ്ചിനീയറിംഗുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കരാറിലെത്തി
കപ്പല്‍ നിര്‍മാണത്തില്‍ ആഗോള വിപണിയിലെ സാന്നിധ്യം ശക്തമാക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോര്‍ എഞ്ചിനീയറിംഗ് ലിമിറ്റഡുമായി കരാറായി.
മാരിടൈം ഇന്ത്യ വിഷന്‍ 2030, അമൃത് കല്‍ വിഷന്‍ 2047 എന്നീ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണ് കപ്പല്‍ നിര്‍മാണത്തില്‍ ആഗോള സഹകരണം വരുന്നത്. അതായത് കപ്പല്‍നിര്‍മാണ രംഗത്ത് ഇന്ത്യയുടെ ഭാവി വളര്‍ച്ചസാധ്യത മുന്നില്‍ കണ്ടാണ് സഹകരണം.
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാതാക്കളാണ് കൊറിയയിലെ എച്ച്ഡി ഹ്യുണ്ടായിയുടെ അനുബന്ധ സ്ഥാപനമായ എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ്. അതുകൊണ്ട് തന്നെ കരാര്‍ വന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കേന്ദ്രമെന്ന ഖ്യാതിയിലേക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് എത്താനാവും.
ഇന്ത്യയിലും വിദേശത്തും കപ്പല്‍ നിര്‍മ്മാണത്തില്‍ ഒരുമിച്ചു നീങ്ങുക, കപ്പല്‍ നിര്‍മ്മാണത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം പങ്കിടുക തുടങ്ങിയവ കാര്യങ്ങളിലാണ് കരാര്‍. ഉല്‍പ്പാദനക്ഷമത, ശേഷി വിനിയോഗം എന്നിവ വര്‍ദ്ധിപ്പിക്കാനും തൊഴില്‍ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്താനും ഇരുകൂട്ടരും സഹകരിക്കും.