image

28 Jun 2025 5:07 PM IST

Port & Shipping

കൊളംബോ ഡോക്ക് യാര്‍ഡിനെ മസഗോണ്‍ ഡോക്ക് ഏറ്റെടുത്തു

MyFin Desk

കൊളംബോ ഡോക്ക് യാര്‍ഡിനെ   മസഗോണ്‍ ഡോക്ക് ഏറ്റെടുത്തു
X

Summary

മസഗോണ്‍ ഡോക്കിന്റെ ആദ്യ അന്താരാഷ്ട്ര ഏറ്റെടുക്കലാണിത്


മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് കൊളംബോ ഡോക്ക് യാര്‍ഡിനെ ഏറ്റെടുത്തു. 452 കോടി രൂപയ്ക്കാണ് മസഗോണ്‍ ഡോക്കിന്റെ ആദ്യ അന്താരാഷ്ട്ര ഏറ്റെടുക്കല്‍.

ആഭ്യന്തര കപ്പല്‍ നിര്‍മാണ കമ്പനി എന്ന പേരിലേക്ക് മാറാനുള്ള നീക്കമാണ് മസഗോണ്‍ ഡോക്കില്‍ നിന്നുണ്ടായിരിക്കുന്നത്. കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര ഏറ്റെടുക്കലാണിത്. അന്താരാഷ്ട്ര തലത്തില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാനാണ് നീക്കമെന്ന് ഡയറക്ടര്‍ ബോര്‍ഡും വ്യക്തമാക്കി.

പുതിയ ഏറ്റെടുക്കല്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കും. കപ്പല്‍ അറ്റകുറ്റപ്പണി, കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ സജീവ സാന്നിധ്യമാവുകയാണ് ലക്ഷ്യമെന്നും കമ്പനി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊളംബോ ഡോക്ക് യാര്‍ഡ് , കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനിയാണ്. ഇതിന്റെ ഓഹരിയിലും ഏറ്റെടുക്കലിലൂടെ മസഗോണ്‍ ഡോക്കിന് ഗണ്യമായ പങ്കുണ്ട്. ഇതോടെ കപ്പല്‍ നിര്‍മാണത്തില്‍ ദക്ഷിണേഷ്യയിലെ സുപ്രധാന പങ്കാളിയായി മസഗോണ്‍ ഡോക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ക്യാപ്റ്റന്‍ ജഗ്മോഹന്‍ പറഞ്ഞു.

കൊളംബോ ഡോക്ക്യാര്‍ഡ്, ജപ്പാന്‍, നോര്‍വേ, ഫ്രാന്‍സ്, യുഎഇ, ഇന്ത്യ, നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കായി ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് വെസലുകള്‍, കേബിള്‍-ലേയിംഗ് കപ്പലുകള്‍, ടാങ്കറുകള്‍, പട്രോളിംഗ് ബോട്ടുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സമുദ്ര വ്യാപനം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം തടയുന്നതിനും ലക്ഷ്യമിട്ടുള്ള ആക്രമണാത്മക നീക്കംകൂടിയാണിത്.