Summary
ന്യൂഡൽഹി: ബ്രോഡ്‌ബാൻഡ് ടെക്‌നോളജി കമ്പനിയായ സ്റ്റെർലൈറ്റ് ടെക്‌നോളജീസും പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (PGCIL)-യും ഒന്നിക്കുന്നു. കൃത്യതയാർന്ന നെറ്റ്‌വർക്ക് മാനേജ്മെന്റ് സിസ്റ്റം നിർമ്മിക്കുന്നതിനായാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഏകദേശം 170 കോടി രൂപയുടെ കരാറിൽ സ്റ്റെർലൈറ്റ് ടെക്‌നോളജീസ് ഒപ്പുവച്ചത്. ഇതിനകം തന്നെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ വിതരണവും കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് ശൃംഘലയും പവർ ഗ്രിഡ് കോർപ്പറേഷനു വേണ്ടി വികസിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. "ഇഷ്‌ടാനുസൃതം ഉപയോഗിക്കാൻ കഴിയുന്ന UNMS (ഏകീകൃത നെറ്റ്‌വർക്ക് […]
ന്യൂഡൽഹി: ബ്രോഡ്‌ബാൻഡ് ടെക്‌നോളജി കമ്പനിയായ സ്റ്റെർലൈറ്റ് ടെക്‌നോളജീസും പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (PGCIL)-യും ഒന്നിക്കുന്നു.
കൃത്യതയാർന്ന നെറ്റ്‌വർക്ക് മാനേജ്മെന്റ് സിസ്റ്റം നിർമ്മിക്കുന്നതിനായാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഏകദേശം 170 കോടി രൂപയുടെ കരാറിൽ സ്റ്റെർലൈറ്റ് ടെക്‌നോളജീസ് ഒപ്പുവച്ചത്.
ഇതിനകം തന്നെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ വിതരണവും കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് ശൃംഘലയും പവർ ഗ്രിഡ് കോർപ്പറേഷനു വേണ്ടി വികസിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
"ഇഷ്‌ടാനുസൃതം ഉപയോഗിക്കാൻ കഴിയുന്ന UNMS (ഏകീകൃത നെറ്റ്‌വർക്ക് മാനേജ്മെന്റ് സിസ്റ്റം) ഉണ്ടാക്കുന്നതിനായി പി ജി സി ഐ എല്ലുമായി ചേർന്നു പ്രവർത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കമ്പനിക്കാവശ്യമായ രീതിയിൽ വൻതോതിലുള്ള യൂട്ടിലിറ്റി നെറ്റ്‌വർക്കുകൾ കൈകാര്യം ചെയ്യുന്നതിനായി ഞങ്ങൾ അവരുടെ ഇന്റർ-റീജിയണൽ നെറ്റ്‌വർക്കുകൾക്ക് കേന്ദ്രീകൃതമായി നിയന്ത്രിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും. ഇന്റഗ്രേറ്റഡ് അനലിറ്റിക്സ് ഉപയോഗിച്ചുള്ള നെറ്റ്‌വർക്ക് മാനേജ്മെന്റ് സിസ്റ്റം സജ്ജീകരിക്കുന്നതിലൂടെ കാര്യക്ഷമതയും ഫലപ്രാപ്തിയും നെറ്റ്‌വർക്ക് ഓപ്പറേഷൻസ് മാനേജ്‌മെന്റിൽ കൊണ്ടുവരാൻ കഴിയും," എസ് ടി എൽ, ഗ്ലോബൽ ബിസിനസ് സർവീസസ് സി ഇ ഒ പ്രവീൺ ചെറിയാൻ പ്രസ്താവനയിൽ പറഞ്ഞു.
2021 ഡിസംബർ 31 വരെ 11,700 കോടി രൂപയുടെ ഓർഡർ ബുക്ക് കമ്പനിക്കുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 56% ഇന്ത്യയിൽ നിന്നും, 35 ശതമാനം യൂറോപ്പ്, മിഡിൽ ഈസ്റ്റിൽ നിന്നും, 7-8 ശതമാനം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഉൾപ്പെടുന്നു.