image

21 May 2025 8:52 AM IST

Power

ഗ്യാസ് അധിഷ്ഠിത വൈദ്യുത ഉല്‍പ്പാദനം ഇന്ത്യ കുറയ്ക്കുന്നു

MyFin Desk

ഗ്യാസ് അധിഷ്ഠിത വൈദ്യുത   ഉല്‍പ്പാദനം ഇന്ത്യ കുറയ്ക്കുന്നു
X

Summary

  • ഏപ്രില്‍ മാസത്തില്‍ ഗ്യാസ് അധിഷ്ഠിത വൈദ്യുത ഉല്‍പ്പാദനം 20 ജിഗാവാട്ടായി കുറഞ്ഞു
  • വേനല്‍ക്കാലത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുക ലക്ഷ്യം


ഗ്യാസ് അധിഷ്ഠിത വൈദ്യുത ഉല്‍പ്പാദനം ഇന്ത്യ കുറയ്ക്കുന്നു. ഏപ്രില്‍ മാസത്തില്‍ 20.13 ജിഗാവാട്ടായാണ് കേന്ദ്ര വൈദ്യുതി അതോറിറ്റി ഉല്‍പ്പാദനം കുറച്ചത്. മാര്‍ച്ചില്‍ ഇത് 24.53 ജിഗാവാട്ടായിരുന്നു.

വേനല്‍ക്കാലത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലായാണ് ഈ നീക്കം. വൈദ്യുതിയുടെ ആവശ്യം വേനല്‍ക്കാലത്ത് 277 ജിഗാവാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സിഇഎ ഡാറ്റ പ്രകാരം, മാര്‍ച്ച് വരെയുള്ള മൊത്തം 475.211 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന ശേഷിയില്‍, ഗ്യാസ് അധിഷ്ഠിത ശേഷിയുടെ വിഹിതം 24.53 ജിഗാവാട്ട് ആയിരുന്നു.ഏപ്രിലില്‍, ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉല്‍പ്പാദന ശേഷിയായ 472.468 ജിഗാവാട്ടില്‍ ഗ്യാസ് അധിഷ്ഠിത ശേഷിയുടെ വിഹിതം 20.13 ജിഗാവാട്ടായി കുറഞ്ഞു.

ഈ വേനല്‍ക്കാലത്ത് വൈദ്യുതി ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍, തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും ഗ്രിഡ് സുരക്ഷ നിലനിര്‍ത്തുന്നതിനും ഉപയോഗിക്കാത്ത ഗ്യാസ് അധിഷ്ഠിത വൈദ്യുതി ഉല്‍പാദന ശേഷി ഉപയോഗിക്കാന്‍ വൈദ്യുതി മന്ത്രാലയം തീരുമാനിക്കുയായിരുന്നു.

ഈ വേനല്‍ക്കാലത്ത് പ്രതീക്ഷിക്കുന്ന 277 ജിഗാവാട്ട് പീക്ക് വൈദ്യുതി ആവശ്യകത നിറവേറ്റാനും നടപടികള്‍ സ്വീകരിച്ചുവരികയാണ്. 2024 മെയ് മാസത്തില്‍ പീക്ക് പവര്‍ ഡിമാന്‍ഡ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 250 ജിഗാവാട്ടില്‍ എത്തിയിരുന്നു. മെയ് 18 വരെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി വിതരണവും പീക്ക് പവര്‍ ഡിമാന്‍ഡും ഏകദേശം 231 ജിഗാവാട്ടായി രേഖപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യം ഏകദേശം 235 ജിഗാവാട്ട് ആയിരുന്നു, ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 238 ജിഗാവാട്ട് ആയിരുന്നു.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പീക്ക് ഡിമാന്‍ഡ് നിറവേറ്റുന്നതിനായി, പ്രത്യേകിച്ച് സൗരോര്‍ജ്ജമില്ലാത്ത സമയങ്ങളില്‍, 'ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റുകളില്‍ നിന്ന് പരമാവധി ഉത്പാദനം ഉറപ്പാക്കാന്‍' മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള ഗ്രിഡ്-ഇന്ത്യ, ഗ്യാസ് അധിഷ്ഠിത ജനറേറ്റിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ആഴ്ചയില്‍ എത്ര ദിവസം ഉത്പാദിപ്പിക്കണമെന്ന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും അറിയിക്കുമെന്ന് അതില്‍ പറയുന്നു.

ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും, പ്രധാനമായും സാമ്പത്തിക വളര്‍ച്ചയാണ് ഇതിന് കാരണമെന്നും ഉയര്‍ന്ന താപനിലയും പീക്ക് ഡിമാന്‍ഡും ഉള്ള കാലഘട്ടങ്ങളില്‍ ഇത് കൂടുതല്‍ വര്‍ദ്ധിക്കുമെന്നും മന്ത്രാലയം ഉത്തരവില്‍ ചൂണ്ടിക്കാട്ടി.