image

6 Aug 2025 6:08 PM IST

Power

പുരപ്പുറ സൗരോര്‍ജ്ജ നിലയം; വളര്‍ച്ചാനിരക്കില്‍ കേരളം ഒന്നാമത്

MyFin Desk

പുരപ്പുറ സൗരോര്‍ജ്ജ നിലയം;  വളര്‍ച്ചാനിരക്കില്‍ കേരളം ഒന്നാമത്
X

Summary

പി.എം. സൂര്യഘര്‍ പദ്ധതി അപേക്ഷകരില്‍ സൗരോര്‍ജ്ജ സംവിധാനം സ്ഥാപിച്ചത് 67.44 ശതമാനം പേര്‍


പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലെ വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്.

പി.എം. സൂര്യഘര്‍ പദ്ധതി അപേക്ഷകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചതിന്റെ ശതമാനത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അപേക്ഷകരില്‍ 67.44 ശതമാനം പേരും സൗരോര്‍ജ്ജ സംവിധാനം സ്ഥാപിച്ചു. ആകെ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചതിന്റെ എണ്ണത്തില്‍ കേരളം നാലാം സ്ഥാനത്താണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ വലിയ നേട്ടമാണ് കേരളം ഈ വിഭാഗത്തിലും കൈവരിച്ചിട്ടുള്ളത്.

2025 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം പി എം സൂര്യഘര്‍ പദ്ധതിയിലേക്ക് 1,80,671 അപേക്ഷകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതില്‍ 1,23,860 സൗരോര്‍ജ്ജ പ്ലാന്റുകളുടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇവയില്‍ നിന്ന് പ്രതിദിനം 495.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 1,27,141 ഗുണഭോക്താക്കള്‍ക്ക് 869.31 കോടി രൂപയുടെ സബ്‌സിഡി ലഭ്യമായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.