10 Aug 2025 10:32 AM IST
Summary
സൗരോര്‍ജ്ജ, കാറ്റാടി വൈദ്യുതി പദ്ധതികള്‍ക്കാണ് നിക്ഷേപം
തെലങ്കാനയിലെ സൗരോര്‍ജ്ജ, കാറ്റാടി വൈദ്യുതി പദ്ധതികളില്‍ ഏകദേശം 80,000 കോടി രൂപ നിക്ഷേപിക്കാന്‍ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി താല്‍പര്യം പ്രകടിപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍.
എന്‍ടിപിസി സിഎംഡി ഗുര്‍ദീപ് സിംഗ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് എന്‍ടിപിസിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങളെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
സംസ്ഥാനത്ത് 6,700 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അവസരമുണ്ടെന്ന് എന്‍ടിപിസി സിഎംഡിയും സംഘവും പറഞ്ഞതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിര്‍ദ്ദിഷ്ട നിക്ഷേപങ്ങള്‍ക്ക് എന്‍ടിപിസിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സഹകരണം മുഖ്യമന്ത്രി ഉറപ്പ് നല്‍കി.