image

1 Sept 2023 4:16 PM IST

Industries

പ്രതിഫലത്തിലും തലൈവര്‍: രജനിക്ക് 100 കോടിയും ബിഎംഡബ്ല്യു കാറും സമ്മാനിച്ച് കലാനിധി മാരന്‍

MyFin Desk

jailer box-office collection | rajinikanth | highest-paid actor in india
X

Summary

  • ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 600 കോടി രൂപ കളക്റ്റ് ചെയ്ത
  • രജനിക്ക് 110 കോടി രൂപ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലമായും ലഭിച്ചിരുന്നു


ജയിലര്‍ സിനിമയിലൂടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനായി 72-കാരനായ രജനികാന്ത് മാറി. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 600 കോടി രൂപ കളക്റ്റ് ചെയ്തു. ജയിലര്‍ കൈവരിച്ച വിജയത്തിന് പ്രതിഫലമായി നിര്‍മാതാവായ സണ്‍ഗ്രൂപ്പിന്റെ സ്ഥാപകന്‍ കലാനിധി മാരന്‍ നായകന്‍ രജനികാന്തിന് 100 കോടി രൂപയുടെ ചെക്കും, ബിഎംഡബ്ല്യു എക്‌സ്7 കാറും സമ്മാനിച്ചു. 1.25 കോടി രൂപ വിലയുള്ളതാണ് കാര്‍.

ഓഗസ്റ്റ് 31നാണ് രജനിക്ക് ചെക്കും കാറും സമ്മാനിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനായി രജനികാന്ത് മാറി.

പ്രശസ്ത ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ പറയുന്നതനുസരിച്ച്, കലാനിധി മാരന്‍ രജനികാന്തിനു കൈമാറിയത് ചെന്നൈയിലെ സിറ്റി യൂണിയന്‍ ബാങ്കിന്റെ മന്ദവേലി ശാഖയിലെ ചെക്കാണ്. ഈ ചെക്ക് സിംഗിള്‍ ഫ്രോഫിറ്റ് ഷെയറിംഗ് ചെക്കാണെന്നും മനോബാല പറഞ്ഞു.

100 കോടി രൂപയുടെ ഈ ചെക്ക് ലഭിക്കുന്നതിനു മുന്‍പ് രജനിക്ക് 110 കോടി രൂപ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലമായും ലഭിച്ചിരുന്നു.

സമീപകാലത്ത് ഇന്ത്യന്‍ സിനിമാ ലോകം സാക്ഷ്യം വഹിച്ച വലിയ ഹിറ്റാണ് ജയിലര്‍. 22 ദിവസം കൊണ്ട് ജയിലര്‍ 625 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.