3 Aug 2023 6:01 PM IST
Summary
- കഴിഞ്ഞ വര്ഷം റിലയൻസ് 104-ാം സ്ഥാനത്ത്
കഴിഞ്ഞ വര്ഷം ``ഫോർച്യൂൺ ഗ്ലോബൽ 500 " റാങ്കിങ്ങിൽ 104 സ്ഥാനത്തായിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് 2023 ലെ പുതിയ പട്ടിക പ്രകാരം 88 ആം സ്ഥാനത്തേക്ക് ഉയർന്നു.ഇതോടെ ഇന്ത്യൻ കോർപ്പറേറ്റുകളിൽ കമ്പനി വീണ്ടും ഏറ്റവും ഉയർന്ന റാങ്കിംഗ് നിലനിർത്തിയിരിക്കുകയാണ്. 2021-ൽ 155- ആം സ്ഥാനത്തായിരുന്നു റിലയൻസ് രണ്ട് വർഷത്തിനിടെ 67 റാങ്കുകൾക്കു മുകളിലെത്തി. .
ഈ വർഷത്തെ ഫോർച്യൂൺ റാങ്കിംഗിൽ എട്ട് ഇന്ത്യൻ കമ്പനികളുണ്ടു . സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) 48 സ്ഥാനങ്ങൾ ഉയർന്നു 94-ാം സ്ഥാനത്തെത്തി.
സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഒമ്പത് സ്ഥാനങ്ങൾ താഴ്ന്നു 107-ാം സ്ഥാനത്തെത്തി. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ 158 ഉം, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 233 ഉം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 235 ഉം സ്ഥങ്ങളിലായ് പട്ടികയിൽ ഇടം പിടിച്ചു