image

21 March 2024 4:40 PM IST

Industries

ഹൈദരാബാദില്‍ വിത്ത് പരിശോധനാ ലാബ് സ്ഥാപിച്ച് സന്‍ജെന്റ

MyFin Desk

syngenta set up seed testing lab in hyderabad
X

Summary

  • ഗുണനിലവാര നിയന്ത്രണ ശേഷിയില്‍ കമ്പനിയുടെ തുടര്‍ച്ചയായ നിക്ഷേപത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും
  • ഹൈദരാബാദിന് സമീപമുള്ള നൂതങ്കല്‍ ഗ്രാമത്തിലാണ് ലാബ് സ്ഥിതി ചെയ്യുന്നത്
  • 2.4 മില്യണ്‍ യുഎസ് ഡോളര്‍ ചിലവിലാണ് ലാബ് പണികഴിപ്പിച്ചത്


ആഗോള കാര്‍ഷിക സ്ഥാപനമായ സന്‍ജെന്റ 20 കോടി രൂപ മുതല്‍മുടക്കില്‍ ഹൈദരാബാദില്‍ പുതിയ വിത്ത് പരിശോധനാ ലാബ് ആരംഭിച്ചു. ഗുണനിലവാര നിയന്ത്രണ ശേഷിയില്‍ കമ്പനിയുടെ തുടര്‍ച്ചയായ നിക്ഷേപത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും.

ലോകത്തിലെ ഏറ്റവും നൂതനമായ വിത്ത് പരിശോധനാ സൗകര്യങ്ങളിലൊന്നാണ് ഈ ലാബെന്നും ഏഷ്യാ പസഫിക് മേഖലയിലുടനീളവും അതിനപ്പുറമുള്ള ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സേവനം നല്‍കുന്നതായും ഒരു പ്രസ്താവനയില്‍ സന്‍ജെന്റ പറഞ്ഞു.

ഹൈദരാബാദിന് സമീപമുള്ള നൂതങ്കല്‍ ഗ്രാമത്തിലാണ് ലാബ് സ്ഥിതി ചെയ്യുന്നത്.

ഉയര്‍ന്ന ഗുണമേന്മയുള്ള ആരോഗ്യമുള്ള വിത്താണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് എന്നതാണ് ഈ മേഖലയിലെ വിജയത്തിന്റെ അടിത്തറയെന്ന് സന്‍ജെന്റ വെജിറ്റബിള്‍ സീഡ്സിന്റെ ഏഷ്യാ പസഫിക് മേധാവി നിഷ്ചിന്ത് ഭാട്ടിയ പറഞ്ഞു. ഈ നിക്ഷേപത്തിലൂടെ കര്‍ഷകര്‍ക്ക് ആരോഗ്യകരവും രോഗരഹിതവുമായ വിത്തിന്റെ വിശ്വസനീയമായ വിതരണം ഉറപ്പാക്കുമെന്ന് ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.

2.4 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ പണികഴിപ്പിച്ച 6,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ലാബിന് നിലവില്‍ പ്രതിവര്‍ഷം 12,000 വൈറസ്/ബാക്ടീരിയല്‍ പരിശോധനകള്‍ നടത്താന്‍ കഴിയും.

കയറ്റുമതി സര്‍ട്ടിഫിക്കേഷനും നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറികളുടെ പ്രാദേശിക അക്രഡിറ്റേഷനും ലാബ് നേടാനുള്ള ശ്രമത്തിലാണ് സ്ഥാപനം.

വിള സംരക്ഷണവും സന്‍ജെന്റ വിത്തുകളും ഉള്‍പ്പെടുന്ന ലോകത്തിലെ മുന്‍നിര കാര്‍ഷിക കമ്പനികളിലൊന്നാണ് സന്‍ജെന്റ.